Your Image Description Your Image Description

വയനാട്: മാനന്തവാടിയില്‍ യുവതിയെ പങ്കാളി കുത്തിക്കൊന്നു. അപ്പപ്പാറയിലെ വാകേരിയിലാണ് സംഭവം. എടയൂര്‍ക്കുന്ന് സ്വദേശി അപര്‍ണയാണ് മരിച്ചത്. ആക്രമണത്തില്‍ യുവതിയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു. മറ്റൊരു കുട്ടിയെ കാണാനില്ല. ഈ കുട്ടിയെ കണ്ടെത്താന്‍ തെരച്ചില്‍ നടക്കുകയാണ്.

കൊലയ്ക്ക് ശേഷം പങ്കാളിയായ യുവാവ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാള്‍ക്കായും പൊലീസ് തെരച്ചില്‍ നടത്തുകയാണ്. പങ്കാളിയായ ഗിരീഷ് ആണ് അപര്‍ണ്ണയെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ 14 വയസ്സുള്ള മകള്‍ അനര്‍ഘക്ക് കഴുത്തിനും ചെവിക്കും പരിക്കേറ്റു. 9 വയസ്സുള്ള അബിനയെയാണ് കാണാതായത്. കുട്ടിക്കായി പൊലീസും നാട്ടുകാരും തെരച്ചില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *