Your Image Description Your Image Description

ജില്ലയിലെ വിവിധ സഹകരണ ബാങ്ക് സംഘങ്ങളിൽ നിന്നും വായ്‌പയെടുത്ത ശേഷം മരണപ്പെട്ടവരുടെ ആശ്രിതർക്കും മാരകരോഗം ബാധിച്ചവർക്കും  ആശ്വാസമാകുന്ന കേരള സഹകരണ റിസ്ക് ഫണ്ട് പദ്ധതിയുടെ ഭാഗമായുള്ള ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം ജൂൺ രണ്ടിന് നടക്കും. കാക്കനാട് കേരള ബാങ്ക് എം വി ജോസഫ് മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ വൈകീട്ട് 3ന് നടക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. 

ഉമാ തോമസ് എംഎൽഎ പരിപാടിയിൽ അധ്യക്ഷയാവും.  ഹൈബി ഈഡൻ എം പി , സഹകരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. വീണ എൻ. മാധവൻ, സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത് ബാബു, കേരള ബാങ്ക് പ്രസിഡൻ്റ് ഗോപി കോട്ടമുറിക്കൽ , തൃക്കാക്കര മുൻസിപ്പൽ ചെയർപേഴ്‌സൺ  രാധാമണി പിള്ള, ജനപ്രതിനിധികൾ,  പ്രമുഖ സഹകാരികൾ, ഉദ്യോഗസ്ഥ‌ർ എന്നിവർ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *