Your Image Description Your Image Description

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പായിരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.രത്തൻ കേൽക്കർ, പറഞ്ഞു. മനുഷ്യർക്കും പരിസ്ഥിതിക്കും ഹാനികരമാകുന്ന പ്ലാസ്റ്റിക്, പി.വി.സി വസ്തുക്കൾ ഒഴിവാക്കി പുനരുപയോഗിക്കുവാൻ കഴിയുന്നതും പുനർ നിർമ്മാണത്തിന് വിധേയമാക്കാൻ സാധിക്കുന്നതുമായ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കും. സ്ഥാനാർത്ഥികൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, തിരഞ്ഞെടുപ്പുദ്യോഗസ്ഥർ എന്നിവർ ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിക്കണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *