Your Image Description Your Image Description

ആലപ്പുഴ: മീൻ പിടിക്കാൻ പോയ ആളെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ സ്വദേശി കെജെ ജെയിംസ് (65) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രി പറവൂർ കിഴക്ക് ഇളയിടതുരുത്ത് പഠശേഖരത്തിൽ ആണ് മരിച്ച നിലയിൽ കണ്ടത്. കാൽ വഴുതി വീണതാകാമെന്ന് പ്രാഥമിക നിഗമനം.

അതേസമയം, ആലപ്പുഴയിൽ കനത്തമഴ തുടരുകയാണ്. കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ കുട്ടനാട്ടിൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം നിറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *