Your Image Description Your Image Description

കൊച്ചി.വിമത വൈദീകരെ ബിഷപ്പ് ഹൗസിലേക്ക് ക്ഷണിച്ചു വരുത്തി സമരം ചെയ്യിപ്പിച്ചതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം മെത്രാപ്പോലീത്തൻ വികാരി തന്നെയെന്ന് അതിരൂപത വിശ്വാസ കൂട്ടായ്മ.2017 മുതൽ നടത്തിയ സമരങ്ങളും അക്രമങ്ങളുടെയും പിന്നിൽ പ്രവർത്തിച്ച മെത്രാപ്പൊലിത്തൻ വികാരിയെ സീറോ മലബാർ സഭയിൽ നിന്ന് ഉടൻ പുറത്താക്കാൻ മെത്രാൻസിനഡ് അടിയന്തരമായി ചേർന്ന് തീരുമാനം എടുക്കണമെന്ന് മേജർ അതിരൂപത വിശ്വാസ കൂട്ടായ്മ ആവശ്യപ്പെട്ടു.

മാർ പാഠപ്ലാനി സിനഡ് സെക്രട്ടറി സ്ഥാനം ഒഴിയണം. സഭ വസ്ത്രം മറയാക്കി അതിൻ്റെ ബലത്തിൽ താൻ അണിഞ്ഞിരിക്കുന്ന ളോഹയുടെ വില പോലും മനസ്സിലാക്കാതെ സ്വയം അപഹാസ്യരായി അഹങ്കാരത്തോടെ, ധാർഷ്ട്യത്തോടെ സ്വന്തം തെറ്റ് തിരുത്താൻ തയ്യാറല്ലാത്ത ഇവർ സഭ പ്രബോധനങ്ങളുടെ നഗ്നമായ ലംഘനമാണ് തുടർന്ന് വരുന്നത്. മാനവും സഭയോട് പ്രതിബദ്ധതയും ക്രിസ്തു സ്നേഹവും വിശുദ്ധ കുർബാനയിലുള്ള ബോധ്യവും ഇല്ലാത്ത വിമത വൈദികരെ സംരക്ഷിക്കുന്ന മെത്രാപ്പോലീത്തൻ വകാരി തിരുപ്പട്ട ലംഘനമാണ് ഇത്തരം നീക്കങ്ങളിലൂടെ നടത്തി പോരുന്നത്. വൈദീകർ വൈദികരോട് തന്നെയുള്ള രൂക്ഷമായ കുടിപ്പക അതിര് വിടുന്നത് സഭ നേതൃത്വം ഇനിയെങ്കിലും കാണാതെ പോകരുതെന്നും വിശ്വാസ കൂട്ടായ്മ ആരോപിച്ചു.

ചടങ്ങിൽ കൺവീനർ ജോസി ജെയിംസ് അധ്യക്ഷത വഹിച്ചു.ഷൈനി മാത്യൂ, പോൾ ചെതലൻ, ജോസഫ് പട്ടാറ, ഷൈബി പാപ്പച്ചൻ, ജോൺസൺ പള്ളിപ്പുറം,ബിജു നെറ്റിക്കാടൻ, ലിബിൻ തങ്കച്ചൻ, സി.വി ഡേവിസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *