Your Image Description Your Image Description

ശുഭാപ്തി വിശ്വാസത്തോടെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനെ നേരിടുമെന്ന് എളമരം കരീം. എൽഡിഎഫിന് അനുകൂലമായ മനോഭാവമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിനെ നേരിടാൻ സംഘടനാപരമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ നാലാം വാർഷികാഘോഷം വൻ ജനപങ്കാളിത്തത്തോടെയാണ് നടന്നത്. സർക്കാരിന്‍റെ ഭരണ നയങ്ങളോട് ജനങ്ങൾക്ക് വലിയ മതിപ്പാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അടിത്തറയുള്ള മണ്ണാണ് നിലമ്പൂർ. വിജയിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. നിലമ്പൂരിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ബന്ധപ്പെട്ട ഒരാൾ പോലും അൻവറിനെ അനുകൂലിച്ച് വോട്ട് ചെയ്യില്ല. തെരഞ്ഞെടുപ്പിൽ അൻവർ ഒരു ഘടകമേ അല്ലെന്നും എളമരം കരീം പറഞ്ഞു.

ജൂൺ രണ്ടിന് തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണം ഉണ്ടാകുമെന്നും സംഘടനാപരമായ ഒരുക്കങ്ങൾ നേരത്തെ പൂർത്തിയായി കഴിഞ്ഞതായും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ അറിയിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണി കേരളത്തിന്‍റെ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി മൂന്നാമതും അധികാരത്തിൽ എത്തും. ഇടതുപക്ഷത്തെ ജനങ്ങൾ വലിയതോതിൽ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *