Your Image Description Your Image Description

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും. ചര്‍ച്ച ചെയ്ത് ഒറ്റപ്പേര് എഐസിസിക്ക് കൈമാറാനാണ് കെപിസിസിയുടെ തീരുമാനം. ആര്യാടന്‍ ഷൗക്കത്തിന്റെ പേരിനാണ് കെപിസിസി ചര്‍ച്ചകളില്‍ മുന്‍തൂക്കം. തന്നെ സ്ഥാനാര്‍ത്ഥിയാക്കണോയെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്റാണെന്ന് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വലിയ ഭൂരിപക്ഷത്തിന് വിജയിക്കും. ഭൂരിപക്ഷം എത്രയെന്ന് പ്രവചിക്കാനില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.

നിലമ്പൂര്‍ ജനത ബൂത്തിലെത്താന്‍ ഇനി 24 ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ജൂണ്‍ 19നാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്. 23നാണ് വോട്ടെണ്ണല്‍. ഇടതു സ്വതന്ത്രനായി വിജയിച്ച പി വി അന്‍വര്‍ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വിജ്ഞാപനം നാളെ ഇറങ്ങും. ജൂണ്‍ രണ്ട് വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. മൂന്നിന് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ 5 നാണ്. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ മലപ്പുറം ജില്ലയില്‍ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

Leave a Reply

Your email address will not be published. Required fields are marked *