Your Image Description Your Image Description

ത്തരേന്ത്യയിൽ കാറ്റിലും കനത്ത മഴയിലും വൻ നാശനഷ്ടം. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ, ACP ഓഫീസിന്റ മേൽക്കൂര തകർന്നു വീണു സബ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. കൂടാതെ വെള്ളക്കെട്ടിനെ തുടർന്ന് ഡൽഹിയിൽ പലയിടത്തും റോഡ് ഗതാഗതം തടസപ്പെട്ടു. ഡൽഹി വിമാനത്താവളത്തിലെ നൂറിലേറെ സർവീസുകൾ മുടങ്ങി.

പഞ്ചാബിൽ രൂപം കൊണ്ട കാറ്റ് ഹരിയാന, ഡൽഹി, ഉത്തർ പ്രദേശ് എന്നീ നാലു സംസ്ഥാനങ്ങളിൽ വ്യാപക നാശം വിതച്ചു. മണിക്കൂറിൽ 80 കിലോമീറ്ററിലേറെ വേഗത്തിൽ അടിച്ച കാറ്റിൽ നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഡൽഹി അന്താരാഷ്ട്ര വിമാനത്തവളത്തിലെ 100 ലേറെ സർവീസുകൾ അടക്കം, 4 സംസ്ഥാനങ്ങളിലായി 200 ഓളം വിമാന സർവീസുകളെ മഴയും കൊടും കാറ്റും ബാധിച്ചു.‌‌‌

ശനിയാഴ്ച 11.30 മുതൽ ഇന്ന് വൈകീട്ട് 4 മണിവരെ 49 സർവീസുകൾ വഴി തിരിച്ചു വിട്ടതായി എയർ പോർട്ട്‌ അതോറിറ്റി അറിയിച്ചു. കനത്ത മഴയിൽ ഡൽഹി ഐ ടി ഒ, മിന്റോ റോഡ് തുടങ്ങിയ ഇടങ്ങളിൽ ഉണ്ടായ വെള്ള ക്കെട്ട് വാഹന ഗതാഗത ത്തെ ബാധിച്ചു. സഫ് ദർജംഗിൽ മാത്രം 5 മണിക്കൂറിനിടെ 81.3 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *