Your Image Description Your Image Description

ഉത്തർപ്രദേശ്: ദളിത് കര്‍ഷകനും ഭാര്യക്കും ക്രൂര മർദനം. ഉത്തർപ്രദേശിൽ ഊഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അനിച്ച് ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചായിരുന്നു മര്‍ദനം. ജാതി അധിക്ഷേപം നടത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ ആറ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ദളിത് കര്‍ഷകനായ ദീപക് കുമാര്‍ പാസി ഗ്രാമീണന്റെ വയലില്‍ ഉഴുന്ന് കൃഷി ചെയ്യുകയായിരുന്നു. ഗ്രാമത്തിലെ മറ്റൊരാളുടെ കന്നുകാലികള്‍ കൃഷി നശിപ്പിക്കുന്ന തരത്തിൽ വയലില്‍ മേയുന്നത് ദീപക് എതിര്‍ത്തതാണ് മർദനത്തിന് കാരണം. ദീപകിനെയും ഭാര്യ സുമിത്രയെയും മൂത്ത സഹോദരനെയും അമ്മയെയുമാണ് ആക്രമിച്ചത്.

രാജാറാം യാദവ് എന്നയാളാണ് പ്രതി. അക്രമികള്‍ സുമിത്രയുടെ മുടിയില്‍ പിടിച്ചു വലിച്ചിഴക്കുകയും വയലിലൂടെ ഓടിച്ചിട്ട് തല്ലുകയും വസ്ത്രം അഴിക്കുകയും ചെയ്തുവെന്ന് ഗ്രാമീണർ പറയുന്നു. ദീപക്കിന്റെയും സുമിത്രയുടെയും പരുക്കുകള്‍ ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *