Your Image Description Your Image Description

ചേർത്തല: ചേർത്തലയിൽ യുകെജി വിദ്യാർത്ഥിക്ക് രണ്ടാനച്ഛന്റെ പീഡനം. കുട്ടിയെ മാനസികവും, ശാരീരികമായും ഉപദ്രവിച്ചുവെന്ന് കാട്ടി സ്കൂൾ അധികൃതരും പി ടി എ ഭാരവാഹികളുമാണ് ചേർത്തല പൊലീസിൽ പരാതി നൽകിയത്. ചേർത്തല ടൗൺ എൽ പി സ്കൂളിലെ അഞ്ച് വയസുകാരനാണ് കുട്ടി. കുട്ടിയുടെ സംരക്ഷണം ചൈയിൽഡ് പ്രോട്ടക്ഷൻ ഏറ്റെടുക്കണമെന്ന് കാട്ടി അധികൃതർ രംഗത്ത് എത്തിയത്.

Also Read: മൂന്നാറിൽ തെരുവുനായ ആക്രമണം; നിരവധിപേർക്ക് പരിക്ക്

ഭക്ഷണം കൊണ്ടുവരാതെയും, മുഷിഞ്ഞ വസ്ത്രവുമിട്ട് അവശനായി എത്തിയ കുട്ടിയോട് അധ്യാപകർ കാര്യങ്ങൾ ചോദിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതനുസരിച്ച് കുട്ടിയുടെ വീടിന്റെ പരിസരവാസികളോട് പി ടി എ ഭാരവാഹികൾ അന്വേഷിച്ചപ്പോൾ രാത്രികാലങ്ങളിൽ കുട്ടിയുടെ നിലവിളി കേൾക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞതായി പി. ടി. എ പ്രസിഡന്റ് ദിനൂപ് വേണു പറയുന്നു.

കുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവായ റെജി മദ്യപിച്ച് എത്തുന്ന ദിവസങ്ങളിൽ കുട്ടിയോട് വഴക്കിട്ടാറുണ്ടെന്നും, കുട്ടി കരയുമ്പോൾ റെജി രണ്ട് കൈകൾ കൊണ്ട് ഇരു കരണത്തടിക്കുന്നതും പതിവാണ്. കൂടാതെ ശാരീരികമായും ഉപദ്രവിക്കാറുറുണ്ടെന്നും കുട്ടി അധികൃതരോട് പറഞ്ഞു. അതേസമയം മാതാവ് രണ്ടാം ഭർത്താവിനെതിരെ പരാതി കൊടുക്കുവാൻ തയ്യാറല്ല.

Leave a Reply

Your email address will not be published. Required fields are marked *