Your Image Description Your Image Description

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ലം മാ​യ​ന്നൂ​രി​ൽ തെ​രു​വ് നാ​യ​ ആക്രമണത്തിൽ ഒരാൾക്ക് ഗു​രു​ത​ര പരിക്ക്.പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​ടെയാണ് തെ​രു​വ് നാ​യ​യു​ടെ ആക്രമണം ഉണ്ടായത്. ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഷീ​ദി​നാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.

ഇ​യാ​ളു​ടെ ക​ഴു​ത്തി​ലും നെ​ഞ്ചി​ലും ര​ണ്ട് കൈ​ക​ളി​ലും കാ​ലി​ലും ക​ടി​യേ​റ്റി​ട്ടു​ണ്ട്. നി​ല​വി​ൽ ഇ​യാ​ൾ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. മാ​യ​ന്നൂ​ർ പാ​ല​ത്തി​നു മു​ക​ളി​ൽ ന​ട​ക്കാ​ൻ ഇ​ങ്ങി​യ ആ​റ് പേ​രെ​യാ​ണ് തെ​രു​വ് നാ​യ ആ​ക്ര​മി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *