Your Image Description Your Image Description

ഇം​ഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ നിന്ന് പേസർ മുഹമ്മദ് ഷമിയെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. തുടർച്ചയായി ഓവറുകൾ എറിയാൻ ഷമിക്ക് കഴിയില്ലെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ വിലയിരുത്തൽ.

മുഹമ്മദ് ഷമിക്ക് പകരമായി അർഷ്ദീപ് സിങ്ങിനെയും അൻഷുൽ കംബോജിനെയും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

‘ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനായി ഷമി നാല് ഓവറുകൾ എറിയുന്നുണ്ട്. എന്നാൽ ഒരു ദിവസം 10 ഓവറുകൾ എറിയാൻ ഷമിക്ക് കഴിയുമെന്ന് ബിസിസിഐക്ക് വിശ്വാസമില്ല. ഇം​ഗ്ലണ്ടിൽ ടെസ്റ്റ് മത്സരങ്ങൽ നടക്കുമ്പോൾ പേസ് ബൗളർമാർ കൂടുതൽ ഓവറുകൾ എറിയേണ്ടി വരും. അതുകൊണ്ട് റിസ്ക് എടുക്കാൻ കഴിയില്ല.’ ബിസിസിഐ വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു.

അതേസമയം 2023ലെ ഏകദിന ലോകകപ്പിന് പിന്നാലെ മുഹമ്മദ് ഷമിക്ക് കണങ്കാലിന് പരിക്കേറ്റിരുന്നു. ഒരു വർഷത്തോളം താരം പരിക്കിന്റെ ചികിത്സയിലായിരുന്നു. പരിക്കിൽ നിന്ന് മുക്തനായി ഇന്ത്യൻ ക്രിക്കറ്റിലേക്കുൾപ്പെടെ തിരികെയെത്തിയെങ്കിലും ഷമിക്ക് പഴയ മികവിലേക്കെത്താൻ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *