Your Image Description Your Image Description

ഹജ്ജ് തീര്‍ത്ഥാടനത്തിനായി ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള അര ലക്ഷം തീര്‍ത്ഥാടകര്‍ ഇതിനകം സൗദി അറേബ്യയില്‍ എത്തിയതായി അധികൃതര്‍. ഇത് സൗദി അറേബ്യ അനുവദിച്ച മൊത്തം വിസയുടെ 36 ശതമാനം വരുമെന്ന് കണക്കാക്കുന്നു.

സൗദി ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചത് പ്രകാരം വിദേശത്ത് നിന്ന് ഇതുവരെ എത്തിയ 5,04,600 ഹജ്ജ് തീര്‍ത്ഥാടകരില്‍ 493,100 തീര്‍ത്ഥാടകര്‍ വിമാനമാര്‍ഗമാണ് പുണ്യഭൂമിയില്‍ എത്തിയത്. 10,100 തീര്‍ത്ഥാടകര്‍ കരമാര്‍ഗവും 1,400 തീര്‍ത്ഥാടകര്‍ കടല്‍മാര്‍ഗവുമാണ് സൗദി അറേബ്യയില്‍ എത്തിയത്.

മക്കയിലേക്ക് ഹാജിമാര്‍ എത്തുന്ന അല്‍-ബഹിത, അല്‍-തനീം, അല്‍-ശംസി, അല്‍-കര്‍’ എന്നീ പ്രവേശന കവാടങ്ങളിലെ സീസണല്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പാസ്പോര്‍ട്ട് ആക്ടിംഗ് ഡയറക്ടര്‍ ജനറലും ഹജ്ജ് പാസ്പോര്‍ട്ട് ഫോഴ്സിന്റെ കമാന്‍ഡറുമായ മേജര്‍ ജനറല്‍ ഡോ. സാലിഹ് ബിന്‍ സാദ് അല്‍-മുറബ്ബ പരിശോധിച്ചു വിലയിരുത്തി. ഹജ്ജ് സീസണില്‍ ഈ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. സാധുവായ ഹജ്ജ് പെര്‍മിറ്റുകള്‍ ഇല്ലാത്തവരെ കൊണ്ടുപോകുന്നവര്‍ക്ക് പിഴ ചുമത്തുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *