Your Image Description Your Image Description

ഇലോൺ മസ്കിന് ബഹിരാകാശത്തോടുള്ള തന്റെ അഭിനിവേശത്തെക്കുറിച്ചും, വ്യത്യസ്ത ഗ്രഹങ്ങളിൽ മനുഷ്യനെ എത്തിക്കുന്നതിനുള്ള ആശയത്തെക്കുറിച്ചും ഒക്കെ അദ്ദേഹം പലതവണ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഒരു ഗ്രഹമെന്ന നിലയിൽ പ്ലൂട്ടോയെ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരിക എന്ന് കനേഡിയൻ പൗരനും ഹോളിവുഡ് താരവുമായ വില്യം ഷാറ്റ്നർ എക്‌സിൽ പങ്കുവെച്ച ആശയത്തിന് പൂർണ പിന്തുണ നൽകുകയാണ് ഇലോൺ മസ്‌ക്.

‘പ്ലൂട്ടോയെ വീണ്ടുമൊരു ഗ്രഹമായി പരിഗണിക്കുന്നതിനുള്ള എക്സിക്യൂട്ടീവ് പേപ്പറുകളിൽ പ്രസിഡന്റ് ഒപ്പുവയ്ക്കേണ്ടതുണ്ട്. ഇതിനായി ഇലോൺ മസ്‌കിനോട് നമ്മൾ ആവശ്യമുന്നയിക്കണം.’ എന്നായിരുന്നു വില്യം ഷാറ്റ്നർ തന്റെ എക്‌സിൽ കുറിച്ചത്. തുടർന്ന് ഈ ആശയത്തെ താൻ പിന്തുണയ്ക്കുന്നുണ്ടെന്ന് മസ്‌ക് എക്‌സിൽ കുറിച്ചു. നിരവധി പേരാണ് ഷാറ്റനറിന്റെയും മസ്‌കിന്റെയും പോസ്റ്റിന് പിന്തുണയുമായി എത്തുന്നത്.

2006 ഓഗസ്റ്റ് 24നായിരുന്നു പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. പ്ലൂട്ടോയെ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള കാരണം ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയൻ ഗ്രഹങ്ങൾക്ക് നൽകിയ നിർവചനങ്ങൾ പ്ലൂട്ടോ പാലിക്കുന്നില്ല എന്നതായിരുന്നു. 1930ൽ കണ്ടെത്തപ്പെട്ട പ്ലൂട്ടോ ഇപ്പോൾ കുള്ളൻ ഗ്രഹമായി അറിയപ്പെടുന്നു. പ്ലൂട്ടോയെ പൂർണഗ്രഹമായി തന്നെ പരിഗണിക്കണമെന്നും കൂടുതലായി ഈ ഗ്രഹത്തെ കുറിച്ച് പഠനങ്ങൾ നടത്തണമെന്നും എക്‌സിൽ ആവശ്യം ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *