Your Image Description Your Image Description

കൊച്ചി: കേരള സാങ്കേതിക, ഡിജിറ്റൽ സര്‍വകലാശാലകളിലെ താത്കാലിക വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി. സര്‍വകലാശാലകളിലെ താത്കാലിക വിസി നിയമനം തെറ്റെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.സംസ്ഥാന സര്‍ക്കാർ നല്‍കുന്ന പാനലിൽ നിന്ന് വേണം നിയമനമെന്ന് ഹൈക്കോടതി സിംഗിൽ ബെഞ്ച് വ്യക്തമാക്കി. വിസി നിയമന കാലാവധി നാളെ അവസാനിക്കുന്നതിനാൽ തത്കാലം നിയമനത്തിൽ ഇടപെടുന്നില്ലെന്നും കോടതി കൂട്ടിച്ചേർത്തു. കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വിസി നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് ഹൈക്കോടതി ഉത്തരവ് പറഞ്ഞത്.

2024 നവംബർ മാസത്തിലാണ് അന്നത്തെ ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ സാങ്കേതിക സര്‍വകലാശാലയിലേക്ക് ഡോ. കെ. ശിവപ്രസാദിനെയും ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെയും നിയമിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പാനലിന് പുറത്തുനിന്നായിരുന്നു താത്കാലിക വിസി നിയമനം. ഗവർണറുടെ നിയമനം സര്‍വകലാശാല നിയമങ്ങളുടെ ലംഘനമാണ് എന്നായിരുന്നു സർക്കാർ വാദം. എന്നാൽ രണ്ട് സര്‍വകലാശാലകളിലെയും താത്കാലിക വിസിമാരുടെ കാലാവധി നാളെ അവസാനിക്കുന്നതിനാൽ ഇവരെ മാറ്റിനിർത്തുന്നത് പരിഗണിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *