Your Image Description Your Image Description

ഡൽഹി;ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് നിയമ ഭേദഗതിക്ക് ഒരുങ്ങി കേന്ദ്ര സർക്കാർ. അടുത്ത പാർലമെന്‍റ് സമ്മേളനത്തിൽ ഇത് സംബന്ധിച്ച് ഭേദഗതികൾ കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യ – അമേരിക്ക വാണിജ്യ കരാറിലും ഇത് ഭാഗമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.ഇന്ത്യയിൽ ഏറ്റവും കർശന നിയന്ത്രണമുള്ള മേഖലകളിൽ ഒന്നാണ് ആണവോർജ മേഖല. കേന്ദ്രസർക്കാർ ഈ രംഗത്ത് വൻ മാറ്റങ്ങൾക്കാണ് നീക്കം തുടങ്ങുന്നത്. ആണവോർജ മേഖലയെ നിയന്ത്രിക്കുന്ന നിയമങ്ങളിൽ രണ്ട് നിർണായക ഭേദഗതികൾ വരുത്താനാണ് കേന്ദ്ര സർക്കാർ ചർച്ച തുടങ്ങിയിരിക്കുന്നത്.

2010ലെ സിവിൽ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് നിയമത്തിലായിരിക്കും ആദ്യത്തെ ഭേദഗതി. ആണവനിലയങ്ങളിൽ അപകടം ഉണ്ടായിൽ നഷ്ടപരിഹാരം നല്കുന്നതിലടക്കം എല്ലാ ബാധ്യതയും നിലവിൽ റിയാക്ടറുകൾ നല്കുന്ന കമ്പനികൾക്കാണ്. ആണവ നിലയങ്ങളിൽ അപകടം സംഭവിച്ചാൽ കമ്പനികൾ നൽകേണ്ട നഷ്ടപരിഹാരത്തിന് പരിധി നിശ്ചയിക്കുന്നതാകും പുതിയ നിയമം. എത്ര കാലം ഈ ഉത്തരവാദിത്തം ഉണ്ടാകും എന്നതും പുതുതായി എഴുതിചേർക്കും.

Leave a Reply

Your email address will not be published. Required fields are marked *