Your Image Description Your Image Description

ഡെറാഡൂൺ: സി.ബി.എസ്.ഇ നടത്തിയ നവോദയ വിദ്യാലയ സമിതി/ലാബ് അറ്റൻഡന്റ് മത്സര പരീക്ഷയിൽ ഇലക്ട്രോണിക് ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടിച്ചതിന് 17 ഉദ്യോഗാർഥികളെ അറസ്റ്റ് ചെയ്തു. അന്യായമായ മാർഗങ്ങൾ ഉപയോഗിക്കുന്നതായി രഹസ്യ വിവരത്തെ തുടർന്ന് രണ്ട് പരീക്ഷ കേന്ദ്രങ്ങളിൽ നിന്നാണ് ഇവരെ ഡെറാഡൂൺ പൊലീസ് അറസ്റ്റ് ചെയ്തത്.

ഷൂസിലും മറ്റുമായി ബ്ലൂടൂത്ത് ഉപകരണങ്ങൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതായി ഡെറാഡൂണിലെ സീനിയർ പൊലീസ് സൂപ്രണ്ട് അജയ് സിങ് പറഞ്ഞു. ഇത്തരത്തിലുള്ള 17 ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ കണ്ടെടുത്തിട്ടുണ്ട്. കോട്‌വാലി പട്ടേൽ നഗർ, ദലൻവാല പൊലീസ് സ്റ്റേഷനുകളിൽ മൂന്ന് എഫ്‌.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. ഉപകരണങ്ങൾ വിതരണം ചെയ്തതിന് പിന്നിലെ ശൃംഖല കണ്ടെത്തുന്നതിനായി പൊലീസ് വിശദമായ ചോദ്യം ചെയ്യൽ നടത്തിവരികയാണ്.

തട്ടിപ്പ് റാക്കറ്റിനെക്കുറിച്ച് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നുവെന്നും നടപടിയെടുക്കുന്നതിന് മുമ്പ് തന്നെ തട്ടിപ്പ് നടത്തിയെന്നും പൊലീസ് വെളിപ്പെടുത്തി. അറസ്റ്റിലായ വ്യക്തികളെ ലോക്കൽ പൊലീസും സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും (എസ്.ഒ.ജി) ചോദ്യം ചെയ്തുവരികയാണ്. 2024 ലെ പൊതു പരീക്ഷ അന്യായ മാർഗ്ഗങ്ങൾ തടയൽ നിയമത്തിലെ സെക്ഷൻ 3, 4, 10, 11 എന്നിവയും ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) യുടെ സെക്ഷൻ 318(4), 61(2) എന്നിവയും പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *