Your Image Description Your Image Description

യുഎഇ കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്ന് പരുക്കേറ്റ മൂന്ന് ഏഷ്യൻ ജീവനക്കാരെ ദേശീയ ഗാർഡ് രക്ഷപ്പെടുത്തി. യുഎഇയുടെ പ്രാദേശിക ജലപരിധിയിയിൽ ഇന്ന്(ഞായർ) നടന്ന അടിയന്തര മെഡിക്കൽ ഇവാക്വേഷൻ ഓപറേഷനിൽ ദേശീയ ഗാർഡിനൊപ്പം കോസ്റ്റ് ഗാർഡ്, തിരച്ചിൽ, രക്ഷാപ്രവർത്തന സംഘങ്ങളും പങ്കാളികളായി.

സ്പെഷ്യൽ റെസ്ക്യു കാനോ ഉപയോഗിച്ച് രക്ഷാ സംഘങ്ങൾ കപ്പൽലിൽ നിന്ന് മൂന്ന് ഏഷ്യൻ പൗരന്മാരെ വിജയകരമായി പുറത്ത് എത്തിച്ചു. സ്ഥലത്തുതന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കായി ഇവരെ അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *