Your Image Description Your Image Description

പ്രതീക്ഷിതമായാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. വിരമിക്കല്‍ തീരുമാനം അറിയിച്ചതിനു പിന്നാലെ കായിക ലോകത്തെ പ്രമുഖരെല്ലാം തന്നെ കോഹ്‌ലിക്ക് ആശംസയറിയിച്ച് രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ കോഹ്‌ലിയുമൊന്നിച്ച് പരിശീലിച്ചതിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബംഗാറിന്റെ മകള്‍ അനയ ബംഗാര്‍. കഴിഞ്ഞ വര്‍ഷമാണ് ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പി വഴി സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്.

ഇക്കാര്യം വെളിപ്പെടുത്തിയതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ അനയ എന്ന പേരിലേക്ക് മാറിയതായും അവര്‍ പറഞ്ഞിരുന്നു. അനയ നേരത്തെ പ്രാദേശിക ക്രിക്കറ്റ് ടീമിനുവേണ്ടി കളിച്ചിരുന്നു. ഇപ്പോള്‍ മാഞ്ചസ്റ്ററിലാണ് താമസിക്കുന്നത്. അനയയുടെ പിതാവ് സഞ്ജയ് ബംഗാര്‍ ഇന്ത്യയ്ക്കുവേണ്ടി 12 ടെസ്റ്റുകളും 15 ഏകദിനമത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ്.

കോഹ്‌ലിയെ ഞാൻ പലതവണ കണ്ടിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം പരിശീലനം നടത്തിയിട്ടുണ്ട്. അച്ഛനും ഒപ്പമുണ്ടായിരുന്നു. എന്റെ ബാറ്റിങ് കണ്ട് ഏതാനും ബാറ്റിങ് ടിപ്പുകളും അദ്ദേഹം പറഞ്ഞുതന്നിട്ടുണ്ട്. അദ്ദേഹം ബാറ്റ് ചെയ്യുന്നത് അടുത്തുനിന്ന് കാണാന്‍ എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഇത്രയും വലിയ സമ്മര്‍ദങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു. സ്വന്തം കരുത്തിനെ പൂര്‍ണമായും മനസിലാക്കുകയും അതില്‍ പൂര്‍ണമായും വിശ്വസിക്കുകയും ചെയ്യുന്ന തരത്തിലേക്കാണ് താന്‍ പരിശീലിക്കാറുള്ളതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്’, അനയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *