Your Image Description Your Image Description

ഹജ്ജ് സീസൺ ഒരുക്കത്തിന്റെ ഭാഗമായി കഅ്ബയുടെ പുടവ (കിസ്‌വ) താഴത്തെ ഭാഗം മൂന്ന് മീറ്റർ ഉയർത്തിക്കെട്ടി. ഈ വർഷത്തെ ഹജ്ജ് സീസണിൽ തീർഥാടകരെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമാണിത്. കിസ്‌വയുടെ താഴത്തെ ഭാഗങ്ങൾ വേർപ്പെടുത്തുക, കോണുകൾ വേർതിരിക്കുക, ക്ലാഡിങ് ഉയർത്തുക, മൂന്ന് മീറ്റർ ഉയരത്തിൽ ഉറപ്പിക്കുക എന്നീ പ്രക്രിയകളാണ് പൂർത്തിയാക്കിയത്.

കിസ്‌വ ഉയർത്തിയ ഭാഗത്ത് വെളുത്ത തുണി വിരിച്ചു. കിസ്‌വ സംരക്ഷിക്കുന്നതിനും ഹജ്ജ് സീസണിൽ ആളുകളുടെയും മറ്റും സമ്പർക്കം കൊണ്ട് കേടുപാടുകൾ ഉണ്ടാവാതിരിക്കാനുമാണ് ഓരോ വർഷവും ഹജ്ജ് സീസണിൽ കിസ്‌വയുടെ താഴത്തെ ഭാഗം മൂന്ന് മീറ്റർ ഉയരത്തിൽ ഉയർത്തിക്കെട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *