Your Image Description Your Image Description

കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഈ വർഷത്തെസംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജനകീയ ഉത്സവമാക്കാനൊരുങ്ങി സംഘാടക സമിതി. പ്രവേശനോത്സവത്തിന് പ്രദേശവാസികളെയും രക്ഷകർത്താക്കളെയും ക്ഷണിക്കാൻ മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികളും അധ്യാപകരും പൗരപ്രമുഖരും അടങ്ങുന്ന സംഘം വീടുകളിലെത്തും. പ്രവേശനോത്സവത്തിൽ 5000 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. എൽ പി, യു പി, ഹൈ സ്കൂൾ,ഹയർ സെക്കൻഡറി വിദ്യാർഥികളുടെ കലാപരിപാടികൾ പ്രവേശനോത്സവ ദിനമായ ജൂൺ രണ്ടിന് രാവിലെ 8.30 മുതൽ ആരംഭിക്കും. പ്രവേശനോത്സവത്തോടനുബന്ധിച്ച് വിവിധ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുവാനും മെയ് 17 ന് സബ് കമ്മിറ്റികൾ ചേർന്ന് പ്രവർത്തനങ്ങൾ വിപുലീകരിക്കാനും വ്യാഴാഴ്ച്ച ചേർന്ന സംഘാടക സമിതി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. സ്വാഗതസംഘം ചെയർമാൻ പി പി ചിത്തരഞ്ജൻ എംഎൽഎ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇ എസ് ശ്രീലത സ്വാഗതം പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ആർ.എസ് ഷിബു പ്രവർത്തനങ്ങൾ വിവരിച്ചു. മുൻസിപ്പൽ ചെയർ പെഴ്സൺ കെ.കെ ജയമ്മ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ്, മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റ്റി വി അജിത്ത്കുമാർ, ഡെപ്യൂട്ടി ഡയറക്ടർ ധന്യ ആർ.കുമാർ, എസ് എസ് കെ ജില്ലാ ഓഫീസർ വിനോദ്, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളുടെ മേധാവികൾ, സ്കൂൾ പ്രിൻസിപ്പൽ എൻ.മഞ്ജു, എച്ച്.എം മേരി ആഗ്നസ്, പിടിഎ പ്രസിഡൻ്റ് വിവി മോഹൻദാസ്, എസ്.എം സി ചെയർമാൻ പി.വിനീതൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *