Your Image Description Your Image Description

എംപിഎല്‍എഡിഎസ് പദ്ധതി പ്രകാരം ഷാഫി പറമ്പില്‍ എംപിയുടെ പ്രാദേശികവികസന നിധിയില്‍ നിന്നും ചൊക്ലി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡില്‍ സ്‌കൂട്ടര്‍ വിത്ത് സൈഡ് വീല്‍, പാനൂര്‍ മുന്‍സിപ്പാലിറ്റി ഒന്നാം വാര്‍ഡില്‍ ഇലക്ട്രോണിക് വീല്‍ചെയര്‍, കൂത്തുപറമ്പ് മുനിസിപ്പാലിറ്റി വാര്‍ഡ് 19-ാം വാര്‍ഡില്‍ ശ്രവണ സഹായ ഉപകരണം എന്നിവ ഭിന്നശേഷിക്കാര്‍ക്ക് വിതരണം ചെയ്യും. 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷയോടോപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക് വീല്‍ചെയര്‍ ലഭിച്ചിട്ടില്ലെന്ന ശിശുവികസന പദ്ധതി ഓഫീസറുടെ സാക്ഷ്യപത്രവും സഹിതം മെയ് 19 ന് വൈകുന്നേരം അഞ്ചിനകം കണ്ണൂര്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 8281999015

Leave a Reply

Your email address will not be published. Required fields are marked *