Your Image Description Your Image Description

കൊച്ചി: ബിഗ്ബോസ് സീസൺ 6 ലെ മൽസരാർത്ഥികളായിരുന്ന അഭിഷേക് ജയദീപും ജാൻമണി ദാസും ബി​ഗ്ബോസിന് ശേഷമാണ് ഉറ്റ സുഹൃത്തുക്കളായി മാറിയത്. അഭിഷേകും ജാൻമണിയും തമ്മിൽ പ്രണയത്തിലാണ് എന്ന വാർത്തയും ഇതിനിടെ പ്രചരിച്ചിരുന്നു. ഇവർ ഒരുമിച്ചു നടത്തിയ ഒരു ഫോട്ടോഷൂട്ട് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്‍തു. ഈ വാർത്തകളെല്ലാം ഇരുവരും നിഷേധിച്ചിരുന്നു. ഒന്നിച്ചുള്ള ഒരു അഭിമുഖത്തിൽ ഇപ്പോൾ ഇതെക്കുറിച്ച് സംസാരിക്കുകയാണ് ഇരുവരും.

53 കോടിയുടെ ഉടമയാണ് ജാൻമണിയെന്നും ആ പണം കണ്ടിട്ട് താൻ ജാൻമണിയെ വിവാഹം കഴിച്ചെന്നുമുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും അഭിഷേക് അഭിമുഖത്തിൽ പറഞ്ഞു. ജാൻമണിയുടെ പണം കണ്ടിട്ട് താൻ ഒപ്പം കൂടിയാതാണെന്ന തരത്തിലുള്ള കമന്റുകൾ കേൾക്കാറുണ്ടെന്ന് മുൻപും അഭിഷേക് പറഞ്ഞിട്ടുണ്ട്. താൻ എന്തെങ്കിലും പറഞ്ഞാലോ പോസ്റ്റ് ഇട്ടാലോ കൊച്ചുപ്രേമനെ കല്യാണം കഴിച്ചയാളല്ലേ നീ എന്നാണ് ഭൂരിഭാഗം കമന്റുകളെന്നും അഭിഷേക് കൂട്ടിച്ചേർത്തു.

‘എന്റെ കെട്ടിയോൻ’ എന്നാണ് അഭിഷേകിനെ കണ്ടപ്പോൾ ജാൻമണി ദാസ് തമാശയായി പറഞ്ഞത്. തന്റെ അച്ഛന്റെ കുടുംബത്തിൽ പലരും സിനിമാ ഫീൽഡിലുണ്ടെന്നും കേരളത്തിൽ വന്നതിനു ശേഷമാണ് ബോളിവുഡിൽ അവസരം ലഭിച്ചതെന്നും ജാൻമണി ദാസ് പറഞ്ഞു.

ജാൻമണിയോട് പ്രണയമല്ലെന്നും പക്ഷേ, ഒരു വ്യക്തി എന്ന നിലയിൽ അവരെ ഒരുപാട് ഇഷ്ടമാണെന്നും അഭിഷേക് മുൻപും വ്യക്തമാക്കിയിരുന്നു. ”ജാൻമണി എന്നേക്കാൾ മൂത്തതാണ്, ഒരു ട്രാൻസ്പേഴ്‍സാണ്. ഞങ്ങൾ തമ്മിൽ ആ രീതിയിലുള്ള അട്രാക്ഷൻ ഇല്ല.പക്ഷേ, ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് അവരെ ഒരുപാട് ഇഷ്ടമാണ്. ജാൻമണി നല്ല തമാശകൾ പറയും. ജാൻമണിയുടെ അടുത്തു പോയാൽ തിരിച്ചു വരുന്നതു വരെ ഞാൻ ചിരിയായിരിക്കും. മൊത്തത്തിൽ ഒരു ഫണ്ണി ക്യാരക്ടറാണ്. അതുകൊണ്ടു തന്നെ അവർക്കൊപ്പം സമയം ചെലവഴിക്കാൻ ഇഷ്ടമാണ്. മീഡിയക്ക് രണ്ടു പേർ ഒന്നിച്ച് നടക്കുന്നതു കണ്ടാൽ എങ്ങനെയെങ്കിലും ഒരു കോമ്പോ ഉണ്ടാക്കണം. ആ വാർത്തകൾ വിശ്വസിക്കുന്ന ആളുകളുമുണ്ട്”, എന്നും അഭിഷേക് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *