Your Image Description Your Image Description

ജയ്പൂർ: വീട്ടുകാരെ ഉറക്ക​ഗുളിക നൽകി അബോധാവസ്ഥയിലാക്കി കാമുകനൊപ്പം ഒളിച്ചോടാനുള്ള 15കാരിയുടെ ശ്രമം പാളി. അപ്രതീക്ഷിതമായി വീട്ടിലേക്കെത്തിയ ബന്ധു കാരണമാണ് വീട്ടിലെ സ്വർണവും പണവും കൈക്കലാക്കി ഒളിച്ചോടാനുള്ള 15കാരിയുടെ ശ്രമം പൊളിഞ്ഞത്. രാജസ്ഥാനിലെ ജലവാർ ജില്ലയിലാണ് സംഭവം. കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബന്ധു വീട്ടിൽ എത്തിയപ്പോൾ കുടുംബാംഗങ്ങളെ അബോധാവസ്ഥയിൽ കണ്ടെത്തി. തുടർന്ന് മറ്റ് ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ആഴ്ചകളായി പെൺകുട്ടി കുടുംബാം​ഗങ്ങൾക്ക് ചായയിൽ ഉറക്കഗുളിക ചേർത്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എല്ലാവരും ​ഗാഢ നിദ്രയിലാകുമ്പോൾ കാമുകനെ വീട്ടിലേക്ക് ക്ഷണിക്കുമായിരുന്നു. അടുത്തിടെ, പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടാൻ പദ്ധതിയിട്ടു. തുടർന്ന് ചായയിൽ ഉറക്കഗുളികയുടെ അളവ് കൂടുതലായി നൽകി. എല്ലാവരും അബോധാവസ്ഥയിലായപ്പോൾ ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങളും പണവും മോഷ്ടിച്ചു.

എന്നാൽ, ബന്ധു വന്നതോടെ പദ്ധതി പൊളിഞ്ഞു. അഞ്ച് പേരെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മൂന്ന് പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *