Your Image Description Your Image Description

ഡൽഹി: ഇന്ത്യ – പാക് സംഘർഷ സാഹചര്യത്തിൽ സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാ​ഗമായി അതിർത്തി മേഖലയിലെ ഗുരുദ്വാരകളിൽ ഉള്ള സിഖ് മത ഗ്രന്ഥങ്ങൾ ഇവിടെ നിന്നും മാറ്റാൻ ആരംഭിച്ചു. ഗുരുദ്വാര കമ്മിറ്റിയുടെ തീരുമാന പ്രകാരം സുരക്ഷിത സ്ഥാനത്തേക്ക്, മറ്റ് സിഖ് ചരിത്ര സ്മാരകങ്ങളിലേക്കാണ് ഗ്രന്ഥങ്ങൾ മാറ്റുന്നത്. ഇന്ത്യയുടെ ഭാ​ഗത്തുനിന്ന് സൈബർ സുരക്ഷാ മുൻകരുതലുകളുൾപ്പെടെ വലിയ കരുതൽ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്.

സൈബർ സുരക്ഷാ മുൻകരുതലിന്റെ ഭാ​ഗമായി ബാങ്കുകളുടെ യോ​ഗം വിളിച്ചിരിക്കുകയാണ് ധനകാര്യ മന്ത്രി നി‌‌ർമല സീതാരാമന്‍. ഇന്ത്യൻ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നേരെ പാക് സൈബർ ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് യോഗം വിളിച്ചിരിക്കുന്നത്. ഇന്ന് വെെകുന്നേരമായിരിക്കും യോ​ഗം നടക്കുക.

പൊതു-സ്വകാര്യ ബാങ്കുകൾ, ആർബിഐ, എൻപിസിഐ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി ടീം പ്രതിനിധികളാണ് യോ​ഗത്തിൽ പങ്കെടുക്കുക. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഡീഡോസ് അറ്റാക്കുകളാണ് പല ഇന്ത്യൻ സുപ്രധാന കേന്ദ്രങ്ങൾക്കെതിരെ പാകിസ്ഥാൻ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സുരക്ഷ കർശനമാക്കുക എന്നത് പരമപ്രധാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *