Your Image Description Your Image Description

ഡല്‍ഹി: ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള വാക്കി ടോക്കി വില്‍പനയ്ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയാണ് ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള വാക്കി ടോക്കി വില്‍പനയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. വാക്കിടോക്കികളുടെ ഓപ്പറേഷന്‍ ഫ്രീക്വന്‍സി കൃത്യമായി രേഖപ്പെടുത്തിയിരിക്കണം, ലൈസന്‍സ് വിവരങ്ങള്‍ കൃത്യമായി ഉണ്ടാകണം, ഉപകരണത്തിന്റെ മോഡലിന് ലഭിച്ച വില്‍പ്പനയ്ക്കുള്ള അംഗീകാരം എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ദേശീയ സുരക്ഷ കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.

അതേസമയം ഇന്ത്യക്ക് നേരെ നടത്തിയ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം പാകിസ്ഥാൻ നിഷേധിക്കുന്നത് പരിഹാസ്യമാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി തുറന്നടിച്ചു. പൂഞ്ചിലെ ഗുരുദ്വാര പാകിസ്ഥാന്റെ ആക്രമണത്തിൽ തകർന്നു. പൂഞ്ചിലെ ക്രൈസ്റ്റ് സ്കൂളിന് നേരെയും ആക്രമണമുണ്ടായി. വിദ്യാർത്ഥികളുടെ വീടിന് നേരെയും ആക്രമണം നടന്നു. ആക്രമണത്തിൽ 2 വിദ്യാർത്ഥികൾ മരിച്ചു. കന്യാസ്ത്രീ മഠത്തിന് നേരെയും പാകിസ്ഥാന്റെ ഷെല്ലാക്രമണം നടന്നുവെന്നും ഇന്ത്യ സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *