Your Image Description Your Image Description

കാസർകോട്: രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ജാ​ഗ്രതാ നിർദേശത്തിന്റെ ഭാ​ഗമായി കാസർകോഡ് ജില്ലയിലും അതീവ ജാ​​ഗ്രതാ നിർദേശം നൽകി. മൂന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തി. കാസർക്കോട് സീതാംഗോളിയിൽ പ്രവർത്തിക്കുന്ന യുദ്ധവിമാനങ്ങളുടെ ഭാഗങ്ങൾ നിർമ്മിക്കുന്ന സ്ഥാപനമായ എച്ച്.എ.എൽ, ചൗക്കിയിലുള്ള സിപിസിആർഐ, പെരിയയിലെ കേന്ദ്ര കേരള സർവ്വകലാശാല എന്നി സ്ഥാപനങ്ങളിലാണ് പൊലീസ് കാവലും നിരീക്ഷണവും ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ഇന്ത്യ-പാക് സംഘർഷം വർധിക്കുകയാണ്. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണശ്രമം. വ്യോമതാവളങ്ങൾ, ജയ്സാൽമീർ സൈനിക ആസ്ഥാനം, ശ്രീന​ഗർ, ജമ്മു വിമാനത്താവളങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ട് പാകിസ്താൻ ഡ്രോണുകളും എട്ടു മിസൈലുകളും തൊടുത്തത്. എന്നാൽ, ഇന്ത്യ ശക്തമായി തിരിച്ചടിച്ചു മുന്നേറിയെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *