Your Image Description Your Image Description

ന്യൂഡൽഹി;ഇന്ത്യാ-പാക് സംഘർഷ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലെന്ന നിലയിൽ അതിർത്തി സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുന്നു. ചണ്ഡീ​ഗഡിൽ 2 മാസത്തേക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു. നിലവിലെ ഇന്ത്യാ പാക് സംഘർഷ സാഹചര്യത്തിൽ പരിഭ്രാന്തി പടരാതിരിക്കാനാണ് പടക്കം പൊട്ടിക്കുന്നത് നിരോധിച്ചതെന്നാണ് ജില്ലാ കളക്ടറുടെ അറിയിപ്പ്.

വിവാഹം, ആഘോഷപരിപാടികൾ എന്നിവയ്ക്കെല്ലാം നിരോധനം ബാധകമാണ്. ചണ്ഡീഗഡിൽ മെഡിക്കൽ ഷോപ്പുകൾ ഒഴികെ എല്ലാ കടകളും 7 മണിക്ക് അടയ്ക്കാനും നിർദേശം നൽകി.പഞ്ചാബിലെ ഫരീദ്കോട്ടിലും പടക്കം നിരോധിച്ച് ഉത്തരവിറക്കി. മൊഹാലിയിൽ എല്ലാ സ്ഥാപനങ്ങളും കടകളും രാത്രി എട്ടുമണിക്കകം അടക്കണമെന്നാണ് നിർദ്ദേശം. വഴിയോരങ്ങളിലെ പരസ്യ ബോർഡുകളെ ലൈറ്റുകളും അടയ്ക്കണം. എമർജൻസി അലർട്ട് ഉണ്ടായാൽ പൂർണ്ണ ബ്ലാക്ക് ഔട്ടിലേക്ക് പോകണം. ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *