Your Image Description Your Image Description

തിരുവനന്തപുരം: ഇന്ത്യ – പാകിസ്ഥാൻ സംഘർഷത്തിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനം റദ്ദാക്കി. ഈ മാസം 18ന് രാഷ്ട്രപതി കോട്ടയത്ത് എത്തുമെന്നും 19ന് ശബരിമലയിൽ ദർശനം നടത്തുമെന്നുമായിരുന്നു അറിയിപ്പ്. എന്നാൽ അതിർത്തിയിൽ സംഘർഷം രൂക്ഷമായിരിക്കെയാണ് സ്വകാര്യ ചടങ്ങുകൾ ഒഴിവാക്കാൻ രാഷ്ട്രപതി തീരുമാനിച്ചത്. പോലീസിനെയും ദേവസ്വം ബോർഡിനെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ഈ മാസം 18, 19 തീയതികളിൽ വെർച്വൽ ക്യൂ ബുക്കിംഗിന് ഏർപ്പെടുത്തിയ നിയന്ത്രണം ദേവസ്വം ബോർഡ് ഒഴിവാക്കിയിട്ടുണ്ട്. മെയ് 14നാണ് ഇടവ മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *