Your Image Description Your Image Description

ഇന്ത്യ-പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ പഞ്ചാബ് അതിർത്തിക്ക് സമീപത്ത് നിന്ന് പാകിസ്താന്റെ പൊട്ടിത്തെറിക്കാത്ത ഒരു മിസൈൽ സുരക്ഷാ സേന കണ്ടെത്തി. ചൈനീസ് നിർമ്മിത പിഎൽ 15 ലോം​ഗ് റേഞ്ച് മിസൈലാണ് കണ്ടെത്തിയത്. എയർ ടു എയർ മിസൈലാണ് പഞ്ചാബിലെ ഹോഷിയാർപൂരിൽ നിന്ന് കണ്ടെത്തിയത്. പാകിസ്താൻ എയർഫോഴ്സ് തൊടുത്തുവിട്ട മിസൈലാണ് ഇവിടെ പതിച്ചതെന്നാണ് സൂചന.

സൈന്യവും പൊലീസും വിവരം ലഭിച്ചതിനെ തുടർന്ന് സസ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഇതിന്റെ വീഡിയോകളും പുറത്തുവന്നു.PL-15 ആക്ടീവ് റഡാർ ​ഗൈഡഡ് ദീർഘദൂര എയർ ടു എയർ മിസൈലാണ്. പീപ്പിൾ ലിബറേഷൻ ആർമിയും നവൽ എയർ ഫോഴ്സ്, പാകിസ്താൻ എയർ ഫോഴ്സ് എന്നിവരാണ് ഈ മിസൈൽ ഉപയോ​ഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *