Your Image Description Your Image Description

ആശ മാരെവിടെ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആവശ്യമാർ മെയ് ദിനത്തിന് ലോക തൊഴിലാളി ദിനം പ്രമാണിച്ച് സെക്രട്ടറിയേറ്റിനു മുന്നിൽ ഫ്ലാഗ് ഓഫ് ചെയ്ത ഒരു ചടങ്ങുണ്ട് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കാൽനട ജാഥ. അത് എവിടെ വരെ എത്തി എന്ന് ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരണം. മാധ്യമങ്ങളും മറന്നു ജനപ്രതിനിധികളും മറന്നു എല്ലാ മനുഷ്യന്മാരും മറന്നു ഈ ജൂനിയർ ആർട്ടിസ്റ്റുകളെ. എന്തിന്റെ കേടായിരുന്നു എനിക്ക് എന്ന് സ്വയം ഇപ്പോൾ ആശമാർക്ക് തോന്നുന്നുണ്ടാകും. മെയ് 5 മുതൽ ആണ് കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് രാപ്പകൽ കാൽനട ജാഥ ആശമാർ തുടങ്ങിയത്. പിണറായി സർക്കാർ നാലാം വാർഷികം ആഘോഷിക്കുന്നതും ആയി ബന്ധപ്പെട്ട കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വികസന പ്രവർത്തനങ്ങളെയും ഇതുവരെ നടപ്പിലാക്കിയ ക്ഷേമപ്രവർത്തനങ്ങളെയും ഒക്കെ പൊതുജനത്തിന് ബോധവൽക്കരിക്കുന്നതിനായി ഒരു യാത്ര സംഘടിപ്പിക്കുന്നുണ്ട്. അതിനെ അട്ടിമറിക്കാൻ ആ യാത്രയ്ക്ക് സമാന്തരമായി ഞങ്ങൾ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സഞ്ചരിക്കും എന്നും ഓരോ പൊതുസ്ഥലങ്ങളിലും ആൾക്കാരെ വിളിച്ചുകൂട്ടി സ്വീകരണം ഏർപ്പെടുത്തി തങ്ങളുടെ പ്രശ്നങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തി പിണറായി സർക്കാരിനെതിരെ ഒരു ജനവികാരം ഉണർത്തിയെടുക്കും എന്നായിരുന്നു ആശ മാരുടെ വെല്ലുവിളി. എന്നിട്ടിപ്പോൾ എന്തായി പവനായി ശവമായി എന്നേ പറയാനുള്ളൂ. എന്തൊക്കെയായിരുന്നു മലപ്പുറം കത്തി അമ്പും വില്ലും . ആശമാര് എവിടെ എന്ന് ഇപ്പോൾ മാധ്യമങ്ങൾക്ക് പോലും അറിയില്ല എന്നതാണ് അവസ്ഥ പൊതുജനത്തിന് പൊതുജനങ്ങളെ ബാധിക്കുന്ന ഒരുപാട് സത്യസന്ധമായ കാര്യങ്ങൾ ഇന്ത്യയിലും കേരളത്തിലും നടക്കുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കാതെ ആശമാരുടെ ഈ കുട്ടിക്കളിക്ക് പിന്നാലെ നടത്താൻ പൊതുജനത്തിന് സമയവും താല്പര്യവും ഇല്ല. അല്ല പൊതുജനത്തിന്റെ കാര്യം മാത്രമല്ല കേട്ടോ കൂടെ നിന്ന് തുള്ളിച്ച ജനപ്രതിനിധികളുടെ കാര്യവും ഇതുതന്നെയാണ്. ആശാന്മാരുടെ രാപ്പകൽ കാൽനട ജാഥ കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ പ്രക്ഷോഭങ്ങളിൽ ഒന്നാകുമെന്നും ജനപ്രതിനിധികളാണ് നിരന്നു കൊണ്ട് കേരളം തരിച്ചുനിൽക്കുമെന്ന് ഒക്കെ പറഞ്ഞത് വെറുതെയായി. കെപിസിസി അധ്യക്ഷണ ചൊല്ലിയുള്ള തർക്കം തൃശൂർ പൂരം ഇന്ത്യ പാക്കിസ്ഥാന് കൊടുത്ത വെടിക്കെട്ട് ഇതിനൊക്കെ ഇടയിൽ ആശാന്മാരുടെ ചെരിപ്പ് തേഞ്ഞ് വാറു പൊട്ടി മാഞ്ഞുപോയി എന്ന് പറഞ്ഞാൽ മതി. വല്ലാത്തൊരു ഗതികേടായി പോയി. കിട്ടിക്കൊണ്ടിരുന്ന പോക്കറ്റ് മണി കിട്ടാതായപ്പോൾ ആശമാരുടെ ശൗര്യവും കുറഞ്ഞു മാധ്യമങ്ങൾ കൊടുത്തു കൊണ്ടിരുന്ന ഹൈപ്പും കുറഞ്ഞു.ഓണറേറിയും വര്‍ധനവും വിരമിക്കല്‍ ആനൂകൂല്യവും ആവശ്യപ്പെട്ടുള്ള സമരത്തോട് മുഖം തിരിക്കുന്ന സര്‍‍ക്കാരിനെതിരെ എന്ന വെല്ലുവിളിയോടെ ആശാവര്‍ക്കര്‍മാരുടെ രാപകല്‍ സമരയാത്ര അഞ്ചിന് കാസര്‍കോട് നിന്ന ആരംഭിച്ചു.45 ദിവസം നീണ്ടു നില്‍ക്കുന്ന സമരയാത്ര ജൂണ്‍ 17ന് മഹാറാലിയോടെ തിരുവനന്തപുരത്ത് സമാപിക്കും. സെക്രട്ടറിയേറ്റ് പടിക്കലെ സമരം സമാന്തരമായി തുടരുകായും ചെയ്യുമെന്ന് പറയപ്പെടുന്നുണ്ട് .
മുടി മുറിക്കല്‍ സമരം, മഹാസംഗമം , പൗരസംഗമം, നിയമസഭാ മാര്‍ച്ച് . ഉപരോധം അങ്ങനെ ഒട്ടനവധി സമരപരമ്പരകള്‍ക്കാണ് 84 ദിവസം തലസ്ഥാന നഗരം സാക്ഷിയായത്.കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി എം എ ബിന്ദു ക്യാപ്റ്റനായ യാത്ര തെരുവില്‍ ഉറങ്ങി ജനപിന്തുണ ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്.കാര്യമൊക്കെ നല്ലതുതന്നെ ഞാൻ ആശാ തൊഴിലാളികളുടെ നേതാവാണ് എന്ന് പറഞ്ഞു ആശാത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്നു പറഞ്ഞു ഒക്കെ നിങ്ങൾക്കിടയിൽ കിടന്ന് ആകെ ബഹളം കൂട്ടിയ കുറച്ച് നേതാക്കന്മാർ ഉണ്ടായിരുന്നല്ലോ അവരെ കൂടി ഈ കാൽനടജാഥയ്ക്ക് കൂടെ കൂട്ടണം. ഒന്നുമില്ലെങ്കിലും കുറച്ച് നടന്ന് കാലങ്കിലും കുഴയുന്നത് നല്ലതാണ്. അല്ലെങ്കിൽ വെറുതെയിരുന്ന് തിന്ന് നേതാക്കന്മാർക്ക് ഇടയ്ക്കിടയ്ക്ക് ഇതുപോലെ എന്തെങ്കിലും ഒക്കെ കാട്ടിക്കൂട്ടാൻ തോന്നും. ഒന്നുറപ്പാണ് ഈ കാര്യങ്ങൾക്കൊരു തീരുമാനം ഉണ്ടായാലും ഇല്ലെങ്കിലും ഇനി ഇമ്മാതിരി പ്രഹസനവും ആയിട്ട് മുന്നോട്ടു ഇറങ്ങാൻ മറ്റു രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാർക്കും അവരുടെ കയ്യിൽ നിന്ന് അച്ചാരം വാങ്ങുന്നവർക്കും ഒരു ചെറിയ ഭയം ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *