Your Image Description Your Image Description

കു​വൈ​ത്ത് പൗ​ര​ത്വ​ത്തി​നാ​യു​ള്ള സ​ർ​ക്കാ​റി​ന്റെ പ​രാ​തി ക​മ്മി​റ്റി​യി​ൽ ബു​ധ​നാ​ഴ്ച വ​രെ എ​ത്തി​യ​ത് 5,148 അ​പ്പീ​ലു​ക​ൾ. ക​മ്മി​റ്റി മേ​ധാ​വി കൗ​ൺ​സി​ല​ർ അ​ലി അ​ൽ ദു​ബൈ​ബി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കു​വൈ​ത്ത് പൗ​ര​ത്വം പി​ൻ​വ​ലി​ക്കു​ക​യോ റ​ദ്ദാ​ക്കു​ക​യോ ചെ​യ്ത ഏ​തൊ​രാ​ൾ​ക്കും അ​പ്പീ​ൽ ന​ൽ​കാ​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

2025 മാ​ർ​ച്ച് 11ന് ​സ​ർ​ക്കാ​ർ കു​വൈ​ത്ത് പൗ​ര​ത്വ​ത്തി​നാ​യു​ള്ള പ​രാ​തി പ​രി​ഹാ​ര സ​മി​തി രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പൗ​ര​ത്വം പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള തീ​രു​മാ​ന​ങ്ങ​ളെ ചോ​ദ്യം ചെ​യ്യു​ന്ന പ്ര​മേ​യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ഈ ​ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. അ​പ്പീ​ൽ ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് തു​ട​ർ​ന്നും സൗ​ക​ര്യ​മു​ണ്ടാ​കും. പ​രാ​തി​ക​ൾ വി​ശ​ധ​മാ​യി പ​രി​ശോ​ധി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *