Your Image Description Your Image Description

മയ്യഴി: വീട്ടില്‍ അതിക്രമിച്ചു കടന്ന് വയോധികയുടെ സ്വർണ മാല കവർന്ന കേസിൽ ദമ്പതിമാർ പിടിയിൽ.കേസില്‍ തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാര്‍ അറസ്റ്റിലായി. ഇവരെ മാഹി കോടതി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. മാഹി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ആനവാതുക്കല്‍ ക്ഷേത്രത്തിനടുത്ത് ചൈതന്യ ഹൗസില്‍ ഹീരയുടെ (68) എട്ട് പവനോളം വരുന്ന താലിമാലയാണ് വീട്ടില്‍ അതിക്രമിച്ച് കടന്ന് തട്ടിപ്പറിച്ചത്.

അന്വേഷണത്തില്‍ പ്രതികളായ ദമ്പതിമാരായ മുരളി (27), സെല്‍വി (28) എന്നിവരെ വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് പിടിച്ചു. ഇവരില്‍നിന്ന് കളവു മുതലായ മാലയും കണ്ടെടുത്തു. മുരളി നാഗര്‍കോവില്‍ സ്വദേശിയും സെല്‍വി വേളാങ്കണ്ണി സ്വദേശിയുമാണ്.തെങ്ങില്‍ കയറി തേങ്ങായിടാനായി ഇടയ്ക്കിടെ മാഹിയിലെ വീടുകളില്‍ എത്താറുണ്ട്. ഹീരയുടെ വീട്ടിലും ഇയാള്‍ തേങ്ങ ഇടാനായി വരാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *