Your Image Description Your Image Description

ഓ​യൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച 20 കാ​ര​ൻ അറസ്റ്റിൽ. ക​ല്ല​മ്പ​ലം ശ​ങ്ക​രംമു​ക്ക് വി​ള​യി​ൽ വീ​ട്ടി​ൽ ആ​ദി​ത്യ​ൻ (20)നെയാ​ണ്പോലീസ് അറസ്റ്റ് ചെയ്‌തത്‌.

2023-ൽ ​ഇ​ൻ​സ്റ്റാ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട വെ​ളി​ന​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​യ പെ​ൺ​കു​ട്ടി​യു​മാ​യി പ്രതി പ്ര​ണ​യ​ത്തി​ലായിരുന്നു.ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി പെൺകുട്ടിയുമായി ഇയാൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​.ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ പെ​ൺ​കു​ട്ടി രാ​ത്രിയായി​ട്ടും മ​ട​ങ്ങി എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ൺ​കു​ട്ടി​യെ ആ​ദി​ത്യ​ന്‍റെ വീ​ട്ടി​ൽ ക​ണ്ടെ​ത്തി.

വീ​ട്ടു​കാ​ക്കൊപ്പം പെ​ൺ​കു​ട്ടി​ മടങ്ങി പോ​കാ​ൻ ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തി പെ​ൺ​കു​ട്ടി​യെ കൊ​ല്ലം സ്നേ​ഹ​തീ​രം കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പൂ​യ​പ്പ​ള്ളി പോ​ലീ​സ് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ആ​ദി​ത്യ​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *