Your Image Description Your Image Description

പറവൂർ: തത്തപ്പിള്ളി കിഴക്കേപ്രം കാട്ടുനെല്ലൂരിൽ റോഡിനോട് ചേർന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി. 50, 60 സെന്റീമീറ്റർ വീതം ഉയരമുള്ള രണ്ട് ചെടികളാണ് എക്സൈസ് സംഘം കണ്ടെടുത്തത്.

ആരെങ്കിലും നട്ടു വളർത്തിയതാണോ എന്ന് വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *