Your Image Description Your Image Description

കണ്ണൂർ : കേരള സര്‍ക്കാരിന്റെ തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) നടത്തുന്ന തിരുവനന്തപുരത്തുള്ള കിലെ ഐ.എ.എസ് അക്കാദമിയില്‍ 2025 – 26 വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു.

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിന് പൊതു വിഭാഗ വിദ്യാര്‍ത്ഥികളുടെ ഫീസ് 50,000. ക്ഷേമനിധി ബോര്‍ഡുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 50 ശതമാനം ഫീസിളവ് ലഭിക്കും. ഈ ആനുകൂല്യം മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ പരമാവധി പയോജനപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷന്‍ ലിങ്കിനും www.kile.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇ-മെയില്‍: kilecivilservice@gmail.com , ഫോണ്‍: 0471 2479966, 8075768537

Leave a Reply

Your email address will not be published. Required fields are marked *