Your Image Description Your Image Description

വണ്‍പ്ലസ് നോര്‍ഡ് സിഇ 5 (OnePlus Nord CE 5) മൊബൈല്‍ ഇന്ത്യയില്‍ ഉടന്‍ പുറത്തിറക്കിയേക്കുമെന്ന് റിപ്പോർട്ട്. വണ്‍പ്ലസ് നോര്‍ഡ് സിഇ 5, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (BIS) വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. ഇത് ഇന്ത്യയില്‍ ഉടന്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങുമെന്ന സൂചനയാണ് നല്‍കുന്നത്.

അതേസമയം നോര്‍ഡ് സിഇ 5-ന്‍റെ ഡിസൈന്‍ അടക്കമുള്ള ചില ഫീച്ചറുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് വെബ്‌സൈറ്റില്‍ CPH2717 എന്ന മോഡല്‍ നമ്പറോടെയാണ് വണ്‍പ്ലസിന്‍റെ പുതിയ ഹാന്‍ഡ്‌സെറ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്ന് 91 മൊബൈല്‍സ് റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *