Your Image Description Your Image Description

സാംസങ് ഗാലക്‌സി എസ്25 എഡ്‍ജ് ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സാംസങ് ഗാലക്‌സിയുടെ ഏറ്റവും പുതിയ പ്രൊമോഷണൽ പോസ്റ്റർ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗാലക്‌സി എസ്25 എഡ്‍ജ് മെയ് 13ന് ലോഞ്ച് ചെയ്യുമെന്നാണ് പ്രൊമോഷണൽ പോസ്റ്റർ പറയുന്നത്.

ഫ്ലാഗ്ഷിപ്പ് ലെവൽ സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും ലഭിക്കുന്ന ഗാലക്‌സി എസ്25 സീരീസ് നിരയിലെ ഒരു അൾട്രാ-സ്ലിം വേരിയന്‍റായിരിക്കും ഈ ഫോൺ. 5.84 എംഎം കനമുള്ള സാംസങ് എസ്25 എഡ്‍ജ് കമ്പനി ഇതുവരെ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും സ്ലിമ്മായ സ്‍മാർട്ട്‌ഫോണായി മാറാൻ ഒരുങ്ങുകയാണ്. ഐഫോൺ 17 എയറിനേക്കാൾ അൽപ്പം വലുതായിരിക്കാം ഈ ഫോൺ എന്നും പ്രീമിയം ഫ്ലാഗ്ഷിപ്പിൽ നിന്ന് പ്രതീക്ഷിക്കുന്ന അത്യാധുനിക പ്രകടനം ഇത് നിലനിർത്തുന്നുവെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതിന്‍റെ സ്ലീക്ക് സൗന്ദര്യാത്മകതയ്ക്കായി സാംസങ് ഒരു ടൈറ്റാനിയം ഫ്രെയിം ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഭാരം കുറഞ്ഞതും വളരെക്കാലം ഈടുനിൽക്കുന്നതും പോറലുകളെ പ്രതിരോധിക്കുന്നതും ആയിരിക്കും ഈ ടൈറ്റാനിയം ഫ്രെയിം എന്നും റിപ്പോർട്ടുകൾ പറയുന്നു.

120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് 1440×3120 അമോലെഡ് സ്‌ക്രീനാണ് ഫോണിനുള്ളത്. ഇതിൽ അൾട്രാസോണിക് എംബഡഡ് ഫിംഗർപ്രിന്‍റ് സെൻസറും ഉൾപ്പെടുന്നു. സ്‌ക്രീനിന്‍റെ മുകളിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 2 -ന്‍റെ ഒരു ഷീറ്റ് ഉണ്ട്, പിന്നിൽ ഗൊറില്ല ഗ്ലാസ് വിക്ടസ് 2 ലഭിക്കുന്നു. ഈ ഹാൻഡ്‌സെറ്റ് ടൈറ്റാനിയം ഐസി ബ്ലൂ, ടൈറ്റാനിയം ജെറ്റ് ബ്ലാക്ക്, ടൈറ്റാനിയം സിൽവർ എന്നിങ്ങനെ മൂന്ന് പരിഷ്‍കരിച്ച നിറങ്ങളിൽ ലഭ്യമാകും എന്ന് നേരത്തെ പുറത്തുവന്ന ചില റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *