Your Image Description Your Image Description

മലപ്പുറം കോട്ടക്കുന്ന് മൈതാനത്ത് മെയ് ഏഴു മുതൽ 13 വരെ നടക്കുന്ന ‘എന്റെ കേരളം’ മെഗാ പ്രദർശന- വിപണന -ഭക്ഷ്യ -കലാമേളയുടെ ഭാഗമായി പൊതുജനങ്ങൾക്കായി റീൽസ്, സെൽഫി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സർക്കാരിന്റെ ഒമ്പത് വർഷത്തെ ഏതെങ്കിലും ഒരു വികസന നേട്ടത്തെ കുറിച്ച് 30 സെക്കൻഡിൽ കുറയാത്ത ദൈർഘ്യമുള്ള റീൽ ആണ് തയ്യാറാക്കേണ്ടത്. അയയ്ക്കുന്ന ആളുടെ പേരും ഫോൺ നമ്പറും, വിലാസവും സഹിതം diomlpm2@gmail.com എന്ന ഇമെയിൽ വിലാസത്തിൽ എൻട്രി അയക്കണം.

സർക്കാരിന്റെ വികസന പദ്ധതിയുടെ സമീപത്തു നിന്നുള്ള സെൽഫികളും മത്സരത്തിനായി അയക്കാം. ഫോട്ടോയുടെ ക്യാപ്ഷനിൽ പദ്ധതിയുടെ പേര് രേഖപ്പെടുത്തണം.
അയയ്ക്കുന്ന ആളുടെ പേര്, ഫോൺ നമ്പർ, വിലാസം എന്നിവ സഹിതം സെൽഫികൾ diomlpm2@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. രണ്ടു മത്സരങ്ങളുടെയും അവസാന തീയതി മെയ്‌ ആറ് ആണ്.

ഒരാൾക്ക് മൂന്ന് റീൽസും, മൂന്ന് സെൽഫികളും വരെ അയയ്ക്കാം. ഓരോ മത്സരത്തിലും ഒന്നാം സമ്മാനം നേടുന്നയാൾക്ക് 2000രൂപ, രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് 1500, 1000 രൂപ വീതം ക്യാഷ് പ്രൈസുകളും സർട്ടിഫിക്കറ്റും നൽകും. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ: 0483- 2734387.

Leave a Reply

Your email address will not be published. Required fields are marked *