Your Image Description Your Image Description

റിയാദ്: മക്കയിലേക്ക് പെർമിറ്റ് ഇല്ലാതെ യാത്രക്കാരെ കൊണ്ടുപോയാൽ ഇനി മുതൽ പിഴ ഈടാക്കും. ഒരു ലക്ഷം റിയാൽ ആണ് പിഴയായി ഈടാക്കുക. ഹജ്ജ് പെർമിറ്റോ ജോലിക്കോ താമസത്തിനോ ഉള്ള എൻട്രി പെർമിറ്റോ ഇല്ലാതെ മക്കയിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ ഒരു യാത്രക്കാരനെയും കൊണ്ടുപോകാൻ പാടില്ലെന്ന് ഗതാഗത അതോറിറ്റി വ്യക്തമാക്കി.

അതേസമയം രാജ്യത്തെ എല്ലാ വാഹനമുടമകൾക്കും ഈ നിർദേശം ബാധകമാണ്. ദുൽഖഅദ് ഒന്ന് (ഏപ്രിൽ 29) മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ ചട്ടങ്ങൾ അനുസരിച്ച് ദുൽഖഅദ് ഒന്ന് മുതൽ ദുൽഹജ്ജ് 14 വരെയുള്ള (ഏപ്രിൽ ഒന്ന് മുതൽ ജൂൺ 11 വരെ) കാലയളവിൽ ഏത് തരം സന്ദർശന വിസക്കാർക്കും മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും പ്രവേശന നിരോധനമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *