Your Image Description Your Image Description

 ഹജ്ജ് കർമ്മം നിർവ്വഹിക്കുവാൻ അനുമതിയില്ലാതെ ചട്ടങ്ങൾ ലംഘിച്ചു മക്ക അടക്കമുള്ള പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുവാൻ ശ്രമിക്കുന്നവരെ സൗദി ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്യാൻ ആരംഭിച്ചു. നേരത്തെ മക്ക പ്രവേശന കവാടങ്ങളിൽ നിന്നും തിരിച്ചയക്കുക മാത്രമാണ് ചെയ്തിരുന്നത്. നിയമലംഘകരെ പിടികൂടുകയും അത്തരം നിയമ ലംഘകർക്ക് സൗകര്യമൊരുക്കുന്നവരെയും അറസ്റ്റ് ചെയ്തു പിഴ ഈടാക്കുകയും ചെയ്തു തുടങ്ങിയിട്ടുണ്ട്.

അനുമതി ഇല്ലാതെ ഹജ്ജ് നിർവ്വഹിക്കുവാൻ ശ്രമിക്കുന്നവർക്ക്‌ 20,000 റിയാലാണ് പിഴ ചുമത്തുക. എല്ലാതരത്തിലുള്ള സന്ദർശക വിസയിലുള്ളവർക്കും അതോടൊപ്പം തൊഴിൽ വിസയിലുള്ളവരും മക്കയിലും മറ്റ് പുണ്യസ്ഥലങ്ങളിലും പ്രവേശിക്കുകയോ താമസിക്കുകയോ ചെയ്താൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തൊഴിൽ വിസയിലുള്ളവർക്ക് നിയമാനുസൃത മാർഗ്ഗത്തിലൂടെ ഹജ്ജ് അനുമതിക്കായി അപേക്ഷിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *