Your Image Description Your Image Description

തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ പാർട്ടിയാണ് ഇടതുപക്ഷ സർക്കാർ എന്ന് എപ്പോഴും ഉറക്കെ പ്രഖ്യാപിക്കുന്നതിന് കാരണം തൊഴിലാളി വർഗ്ഗത്തിന്റെ എല്ലാ കാര്യങ്ങളിലും അനുഭവപൂർവ്വമായ അവരുടെ സമീപനങ്ങൾ തന്നെയാണ് .ആശാ തൊഴിലാളികൾ പിണറായി സർക്കാരിനെ ഇകഴ്ത്തി കെട്ടാൻ വേണ്ടി സമരകോലാഹലങ്ങളുമായി സെക്രട്ടറിയേറ്റ് പടിക്കൽ മാസങ്ങളായി ഇരിക്കുമ്പോഴും അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും മറ്റ് വിഭാഗങ്ങളെ ചേർത്തുപിടിക്കുകയാണ് പിണറായി സർക്കാർ. പൊതുമേഖലാ സ്ഥാപനങ്ങളിൽ ഏറ്റവും നഷ്ടത്തിൽ ഓടിക്കൊണ്ടിരിക്കുകയായിരുന്നു കെ എസ് ആർ ടി സി. കാലങ്ങളായി തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ പോലും കഴിയാതെ വീർപ്പുമുട്ടി കൊണ്ടിരുന്ന തൊഴിലിടം എന്നുതന്നെ പറയാം.ശമ്പളമോ വിരമിക്കൽ ആനുകൂല്യങ്ങളോ പെൻഷൻ കൃത്യസമയത്ത് കൊടുക്കാൻ കഴിയാതെ സർക്കാരും അത് കിട്ടാത്തതിൽ തൊഴിലാളികളും വളരെയധികം വീർപ്പുമുട്ടിയിരുന്നു കെഎസ്ആർടിസി എന്നാൽ ഗണേഷ് കുമാർ ഗതാഗത വകുപ്പ് മന്ത്രിയായി അധികാരമേറ്റതോട് കൂടി ഇടതുപക്ഷ സർക്കാരിന്റെ എല്ലാ പിന്തുണയും നേടിക്കൊണ്ട് വലിയ മാറ്റങ്ങളാണ് കെഎസ്ആർടിസിയിൽ കൊണ്ടുവന്നത്.ലോക തൊഴിലാളി ദിനത്തിൽ ജീവനക്കാർക്ക് സമ്മാനമെന്ന നിലയിൽ ശമ്പളം നൽകി കെഎസ്ആർടിസി എപ്പോൾ വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത് . ‘മേയ്ദിന സമ്മാനം’ എന്ന തലക്കെട്ടോടെയുള്ള വാർത്താക്കുറിപ്പാണ് കെഎസ്ആർടിസി പുറത്തിറക്കിയത്. ‘ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന വാക്ക് പാലിക്കാന്‍ അവധി ദിനത്തിന്‍റെ തലേദിവസം തന്നെ ശമ്പളത്തുക ബാങ്കിലേക്കു നിക്ഷേപിക്കാന്‍ ഗതാഗത വകുപ്പ്’ എന്നാണ് വാർത്താക്കുറിപ്പിൽ പറയുന്നത്.വാർത്താക്കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ. ‘‘ലോക തൊഴിലാളി ദിനത്തില്‍ കെഎസ്ആർടിസി ജീവനക്കാര്‍ക്ക് മേയ് ദിന സമ്മാനമായി ശമ്പളം. ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന വാക്ക് പാലിക്കാന്‍ അവധി ദിനത്തിന്‍റെ തലേദിവസം തന്നെ ശമ്പളത്തുക ബാങ്കിലേക്ക് നിക്ഷേപിക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ നല്‍കിയ പ്രത്യേക നിര്‍ദേശ പ്രകാരമാണ് മേയ് ദിനത്തില്‍ ഇരുപത്തി രണ്ടായിരത്തില്‍പ്പരം ജീവനക്കാരുടെ കൈകളിലേക്ക് എഴുപത്തിയഞ്ച് കോടി ആറു ലക്ഷം രൂപ എത്തിച്ചേരുന്നത്. പ്രവര്‍ത്തന പുരോഗതിയിലും തൊഴിലാളി ക്ഷേമ നടപടികളിലും അഭിമാനകരമായ ഒരു ചരിത്രമെഴുതുകയാണ് ഈ മേയ് ദിനത്തില്‍ കെഎസ്ആർടിസി.’’കേരള സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി പറയാവുന്ന ഒരു കാര്യമാണ് കെഎസ്ആർടിസിയിൽ ഉണ്ടായ മാറ്റം.

കെ ബി ഗണേഷ് കുമാർ ഗതാഗത മന്ത്രിയായി ചുമതലയേറ്റതിനുശേഷം കെഎസ്ആർടിസിയുടെ ചരിത്രത്തിൽ തന്നെ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. കെഎസ്ആർടിസി മുഴുവൻ തൊഴിലാളികളെയും ചേർത്തുപിടിച്ചുകൊണ്ട് കെഎസ്ആർടിസിയുടെ സമ്പൂർണ്ണ വികസനത്തിലേക്കുള്ള പല പുതിയ നയങ്ങളും ഗതാഗത വകുപ്പ് മന്ത്രി നടപ്പിലാക്കുകയുണ്ടായി അതെല്ലാം തന്നെ വിജയം കണ്ടു എന്ന് വേണം പറയാൻ അതേസമയം തൊഴിലാളികളുടെ ക്ഷേമവും കൃത്യസമയത്ത് അവർക്ക് ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നതും ഒരു പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അനിവാര്യമാണോ എന്ന ബോധത്തിൽ ഇടതുപക്ഷ സർക്കാരിന്റെ പരിപൂർണ്ണ പിന്തുണയോടുകൂടിയാണ് ഗണേഷ് കുമാർ അവരുടെ ശമ്പളത്തിന്റെ കാര്യത്തിൽ ക്രിയാത്മകമായ നടപടികൾ കൈക്കൊണ്ടത്. ശമ്പളം വൈകുമ്പോഴും കോർപ്പറേഷൻ നഷ്ടത്തിൽ ആകുമ്പോഴും കോർപ്പറേഷന്റെ വികസനത്തിനുവേണ്ടി സർക്കാരിനോടൊപ്പം കൈകോർ നിൽക്കുന്ന തൊഴിലാളികളെ പല അവസരത്തിലും അനുമോദിക്കാനും അഭിനന്ദിക്കുന്നു സർക്കാർ മറന്നിട്ടുമില്ല എന്നത് ഇതിനോടൊപ്പം ചേർത്തു വായിക്കേണ്ട കാര്യമാണ്

Leave a Reply

Your email address will not be published. Required fields are marked *