Your Image Description Your Image Description

ളരെ അപ്രതീക്ഷിതമായൊരു അപകടത്തിലാണ് നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ജീവന്‍ നഷ്ടമായത്. അതിനുശേഷം കൊല്ലം സുധിയുടെ കുടുംബത്തെ സഹായിക്കാന്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ടുവന്നിരുന്നു. സുധിയുടെ ഭാര്യ രേണുവിനും മക്കളായ രാഹുല്‍ ദാസിനും റിതുല്‍ ദാസിനും താമസിക്കാന്‍ കോട്ടയത്ത് പുതിയ വീടൊരുക്കുകയും ചെയ്തു.

സുധിയുടെ ആദ്യവിവാഹത്തിലുള്ള മകനാണ് കിച്ചു എന്ന പേരില്‍ അറിയപ്പെടുന്ന രാഹുല്‍. കൊല്ലത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്നതിനാല്‍ അവിടെയുള്ള അച്ഛന്റെ വീട്ടിലാണ് രാഹുല്‍ താമസിക്കുന്നത്. കോട്ടയത്തുള്ള വീട്ടില്‍ രേണുവും മകന്‍ റിതുലുമാണ് താമസിക്കുന്നത്.

കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ രാഹുല്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമായി. പുതിയ യുട്യൂബ് ചാനല്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ടായിരുന്നു രാഹുലിന്റെ പോസ്റ്റ്. അച്ഛന്റെ മരണത്തിനുശേഷം ജീവിതത്തിലുണ്ടായ ഉയര്‍ച്ചയും താഴ്ച്ചയും നിങ്ങളിലേക്കെത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തെ ജീവിതവും നേരിടേണ്ടിവന്ന പ്രതിസന്ധികളും നിങ്ങള്‍ അറിയണമെന്ന് തനിക്ക് തോന്നുന്നുവെന്നും രാഹുല്‍ കുറിച്ചു. ഇതിനൊപ്പം അച്ഛനൊപ്പമുള്ള ചിത്രവും രാഹുല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘പ്രിയപ്പെട്ടവരെ, ഞാന്‍ രാഹുല്‍ ദാസ്, ഒരുപാട് പേര്‍ക്ക് എന്നെ അറിയാമെന്ന് വിശ്വസിക്കുന്നു. ഒരു പക്ഷെ അറിയില്ലെങ്കില്‍ ഞാന്‍ എന്നെ ഒന്നു പരിചയപ്പെടുത്തട്ടേ. മരണപെട്ടു പോയ കൊല്ലം സുധിയുടെ മകന്‍….എന്റെ പ്രിയ അച്ഛന്റെ മരണത്തിന് ശേഷം എന്റെ ജീവിതത്തില്‍ ഉണ്ടായ ഉയര്‍ച്ചയും താഴ്ച്ചയും ഏറെ പ്രിയപെട്ടവരായ നിങ്ങളിലേക്ക് എത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും എനിക്ക് നേരിടേണ്ടിവന്ന പ്രതിസന്ധി ഘട്ടങ്ങളും നിങ്ങള്‍ അറിയണമെന്ന് എനിക്ക് തോന്നുന്നു. അതിനായി ഒരു വിഡിയോയിലൂടെ നിങ്ങളുടെ മുന്നിലേക്ക് ഞാന്‍ വരട്ടെ….???’-രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇതിന് താഴെ ഒട്ടേറെ പേരാണ് രാഹുലിന് ആശംസയുമായെത്തിയത്. യുട്യൂബ് ചാനൽ തുടങ്ങിയാലും ജീവിതം സോഷ്യല്‍ മീഡിയയില്‍ മാത്രമാകരുതെന്നും പഠിച്ച് മികച്ച ജോലി സമ്പാദിക്കണമെന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *