Your Image Description Your Image Description

ഇടുക്കി : എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി അഡിക്ഷന്‍ സെന്ററിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു.

ഇടുക്കി ജില്ലാ ഓഫീസ് (ആരോഗ്യം) കുയിലിമലയില്‍ വച്ച് മെയ് 5 ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ രേഖകളുമായി എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 233030.

Leave a Reply

Your email address will not be published. Required fields are marked *