Your Image Description Your Image Description

റിയാദ്: സൗദി അറേബ്യയിലെ ആകാശത്തിന്റെ ഒരു അപൂർവ്വ ചിത്രം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അത് ഒരു പക്ഷിയുടെ പുറത്തേറിയ കുട്ടിയുടെ രൂപത്തിലുള്ള മേഘങ്ങളുടെ ചിത്രമാണ്. അവധിക്കാലം ആഘോഷിക്കാനെത്തിയ റിയാദിലുള്ള അബ്ദുൽ കരീം അൽ മജീദ് എന്നയാളാണ് ഈ അത്യപൂർവ്വ ചിത്രം പകർത്തിയിരിക്കുന്നത്. റിയാദിൽ നിന്നും താദിഖിലേക്കുള്ള ഖാസിം റോഡിൽ വെച്ചാണ് ചിത്രമെടുത്തത്.

സൂര്യാസ്തമയം അടുക്കാറായപ്പോഴാണ് താൻ ആകാശത്ത് ഇങ്ങനൊരു ദൃശ്യം കണ്ടതെന്നും ആദ്യം കണ്ടപ്പോൾ ഒരു മൃ​ഗത്തെപ്പോലെയാണ് തോന്നിയതെന്നും പറയുന്നു. പിന്നീടാണ് ഒരു കൊച്ചുകുട്ടി പക്ഷിപ്പുറത്ത് ഇരിക്കുന്ന ആകൃതിയിലുള്ള മേഘമായി കണ്ടത്. ഉടൻ തന്നെ വണ്ടി നിർത്തുകയും ഫോണിൽ ചിത്രം പകർത്തുകയുമായിരുന്നെന്ന് അയാൾ പറഞ്ഞു.

ചിത്രം ആദ്യം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കണ്ടെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാൽ സുഹൃത്താണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്യാൻ പ്രേരിപ്പിച്ചതെന്നും അൽ മജീദ് പറയുന്നു. ഇത് നിമിഷങ്ങൾക്കുള്ളിൽ തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ, ഇത് വ്യാജമാണെന്ന് പറഞ്ഞുള്ള ഒരു കൂട്ടരും ഇപ്പോൾ രം​ഗത്തുവന്നിട്ടുണ്ട്.

ഫോട്ടോഷോപ്പ് പോലുള്ള എഡിറ്റിങ് സോഫ്റ്റ് വെയർ ഉപയോ​ഗിച്ച് ഇത്തരത്തിലുള്ള ചിത്രങ്ങൾ നിർമിക്കാമെന്നാണ് അവർ വാദിക്കുന്നത്. ചിലർ പറയുന്നത് ഇത് തലച്ചോറിന്റെ ഒരു തരം തന്ത്രമാണെന്നാണ്. പാരിഡോലിയ എന്നറിയപ്പെടുന്ന ഒരു പ്രതിഭാസം ആണെന്നും ഇത് തലച്ചോറിന്റെ ഒരു തരം പ്രവർത്തന രീതിയാണെന്നും അവകാശപ്പെടുന്നവരുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *