Your Image Description Your Image Description

ഇന്നോവയേക്കാൾ വില കുറഞ്ഞ 7-സീറ്റർ ഹൈബ്രിഡ് എസ്‌യുവിയുമായി ടൊയോട്ട.ഹൈബ്രിഡ് എഞ്ചിനുമായി എത്തി ജനപ്രിയനായി മാറിയ ഹൈറൈഡർ എസ്‌യുവിയുടെ മൂന്നുവരി പതിപ്പിനെയാണ് കമ്പനി അണിയറയിൽ ഒരുക്കിക്കൊണ്ടിരിക്കുന്നത്. ഗ്രാൻഡ് വിറ്റാരയും ഹൈറൈഡറും പ്ലാറ്റ്ഫോമും എഞ്ചിനും പങ്കിടുന്നതു പോലെ തന്നെ പുതിയ ഏഴ് സീറ്റർ വാഹനവും രണ്ട് ബാഡ്‌ജുകളും ധരിച്ച് വിപണിയിലെത്തും.

നിലവിലെ ഹൈറൈഡറുമായി താരതമ്യപ്പെടുത്തുമ്പോൾ റിയർ ഡിസൈനിലെ ഒരു പ്രധാന വ്യത്യാസം കണക്റ്റിംഗ് എൽഇഡി ടെയിൽ ലൈറ്റിന്റേതാവും. മുൻവശം എങ്ങനെയുണ്ടായിരിക്കുമെന്ന് അറിയാനാവും പലർക്കും കൂടുതൽ ആകാംക്ഷ. വരാനിരിക്കുന്ന 7 സീറ്റർ ഹൈറൈഡറിനൊപ്പം പുതുക്കിയ മുൻവശം അവതരിപ്പിക്കുമെന്നാണ് അനുമാനം. പരീക്ഷണയോട്ടം തുടങ്ങിയതിനാൽ കൂടുതൽ ചിത്രങ്ങളും വരും ദിവസങ്ങളിൽ പുറത്തുവരും.

ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ലെവൽ-2 ADAS പോലുള്ള സന്നാഹങ്ങളും ടൊയോട്ടയുടെ 7-സീറ്റർ എസ്‌യുവിയിൽ ഉൾപ്പെടുത്തിയേക്കാം. ഹൈറൈഡർ ഇതിനകം തന്നെ നിരവധി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന സുസജ്ജമായ വാഹനമാണ്. എന്തായാലും മൂന്നാം നിര സീറ്റുകൾ ഉൾപ്പെടുത്തുന്നത് വാഹനത്തിന്റെ പ്രധാന ആകർഷണമായിരിക്കും. ഇതിനായി വീൽബേസിലും കമ്പനി നവീകരണങ്ങൾ കൊണ്ടുവന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *