Your Image Description Your Image Description

കാശ്മീർ : പഹല്‍ഗാം ആക്രമണത്തിലെ ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി സേന. തെക്കന്‍ കശ്മീരിലെ 14 ഭീകരരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം.ലഷ്‌കര്‍ ഇ തയ്ബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകര സംഘടനകളുമായി ബന്ധപ്പെട്ടവരാണ് അന്വേഷണ സംഘം തിരയുന്ന 14 പേരും.

അനന്ത് നാഗ് ,ഷോപ്പിയന്‍ ,പുല്‍വാമ ജില്ലയിലുള്ളവരാണ് ഇവര്‍. ഇതില്‍ 8 പേര്‍ ലഷ്‌കര്‍ ഇ തയ്ബയും മൂന്നു പേര്‍ വീതം ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരുമാണ്. ഇതില്‍ ലഷ്‌കര്‍ ഭീകരനായ ഇഹ്‌സാന്‍ ഉള്‍ ഹഖിന്റെ പുല്‍വാമയിലെ വീട് കഴിഞ്ഞ ദിവസം സുരക്ഷാ സേന ഇടിച്ചു നിരത്തിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *