Your Image Description Your Image Description

ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന ‘സർക്കീട്ട്’ എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ രസകരമായി ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ വീഡിയോ അടക്കമാണ് റിലീസ് ചെയ്തിരിക്കുന്നത്. ദീപക് പറമ്പോല്‍, ദിവ്യ പ്രഭ, ബാലതാരം ഓർഹാൻ എന്നിവരാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.

ഇലക്ട്രോണിക് കിളി ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് സംഗീതം പകർന്നത് ഗോവിന്ദ് വസന്തയും ഇതിന് വരികൾ രചിച്ചത് സുഹൈൽ കോയയുമാണ്. ഒരു ഫീൽ ഗുഡ് ഇമോഷണൽ സിനിമയാകും ‘സർക്കീട്ട്’ എന്ന സൂചനയാണ് ദിവസങ്ങൾക്കു മുൻപ് റിലീസ് ചെയ്ത ഇതിന്റെ ട്രെയ്‌ലർ നൽകുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്‌റോണിനെയും അവതരിപ്പിക്കുന്നത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുമാണ്. ഇരുവരുടെയും സൗഹൃദ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘സർക്കീട്ട്’. മെയ്‌ 8ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *