Your Image Description Your Image Description

അ​ബൂ​ദ​ബി: ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ടെ അ​ബൂ​ദ​ബി​യി​ൽ അ​ട​ച്ചു​പൂ​ട്ടി​യ​ത്​ 12 റ​സ്റ്റാ​റ​ന്‍റു​ക​ൾ. അ​ബൂ​ദ​ബി കാ​ര്‍ഷി​ക, ഭ​ക്ഷ്യ സു​ര​ക്ഷാ അ​തോ​റി​റ്റി​യാ​ണ് (അ​ഡാ​ഫ്‌​സ) ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യു​യ​ര്‍ത്തി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്നാ​ണ് സ്ഥാ​പ​ന​ങ്ങ​ള്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം 2024ലെ ​ആ​ദ്യ പാ​ദ​ത്തി​ല്‍ നാ​ലു സ്ഥാ​പ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ല്‍ അ​ട​ച്ചു​പൂ​ട്ടി​യ​തെ​ന്നും 2025ല്‍ ​ഇ​ത് മൂ​ന്നി​ര​ട്ടി​യാ​യി വ​ര്‍ധി​ച്ചു​വെ​ന്നും അ​ഡാ​ഫ്‌​സ വ്യ​ക്ത​മാ​ക്കി. ഈ ​വ​ര്‍ഷം തു​ട​ക്കം മു​ത​ല്‍ ത​ന്നെ അ​ഡാ​ഫ്‌​സ ഭ​ക്ഷ്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍ശ​ന​മാ​ക്കി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *