Your Image Description Your Image Description

അധ്യാപികയുടെ സ്കൂളിലെ അവി​ഹിത ബന്ധങ്ങൾ കോടതി കയറിയതോടെ സ്കൂളിലെ പ്രധാനാധ്യാപകന് ലഭിച്ചത് 28 മാസത്തെ തടവുശിക്ഷ. സൗത്ത് വെയിൽസിലെ പോർട്ട് ടാൽബോട്ടിലുള്ള സെന്റ് ജോസഫ്‌സ് കത്തോലിക് സ്കൂളിലെ അധ്യാപികയുടെ അവിഹിത ബന്ധമാണ് കോടതി കയറിയത്. യുവതിക്ക് പ്രധാനാധ്യാപകനുമായും ഡപ്യൂട്ടി ഹെഡായ അധ്യാപകനുമായും ഒരേസമയം പ്രണയബന്ധമുണ്ടായിരുന്നു. പ്രധാനാധ്യാപകൻ ജോൺ ഫെൽട്ടൺ (54) വിവാഹിതനുമാണ്. കാമുകിയായ അധ്യാപികയിൽ ഇയാൾക്ക് ഒരു കുഞ്ഞുമുണ്ട്. ഇതിനിടെയാണ് തന്റെ കാമുകിക്ക് തന്റെ സ്കൂളിലെ തന്നെ ഡപ്യൂട്ടി ഹെഡായ റിച്ചഡ് പൈക്കുമായി അവിഹിത ബന്ധമുണ്ടെന്ന് ജോൺ അറിയുന്നത്. ഇതോടെ ജോൺ അമ്പത്തൊന്നുകാരനായ റിച്ചഡ് പൈക്കിനെ ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് സ്കൂളിലെ ത്രികോണ പ്രണയം കോടതി കയറിയത്.

ഏകദേശം 800 വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനമാണ് സെന്റ് ജോസഫ്‌സ് കത്തോലിക് സ്കൂൾ. ഇവിടുത്തെ പ്രധാനാധ്യാപകനായ ആന്റണി ജോൺ ഫെൽട്ടൺ വർഷങ്ങളായി ഇവിടുത്തെ തന്നെ ഒരു അധ്യാപികുമായി അവി​ഹിത ബന്ധം പുലർത്തിയിരുന്നു. ഇതിനിടെയാണ് തന്റെ കാമുകി മറ്റൊരു അധ്യാപകനുമായും അവിഹിത ബന്ധം പുലർത്തുന്നുണ്ടെന്ന വിവരം ജോണിന് ലഭിച്ചത്. ഇതോടെയാണ് ഇയാൾ അക്രമാസക്തനായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ‌

മാർച്ച് 5നാണ് ജോൺ തന്റെ സഹപ്രവർത്തകനെ സ്കൂളിൽവെച്ച് ആക്രമിച്ചത്. അന്നു നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു. സ്റ്റീൽ റെഞ്ച് കോട്ടിനടിയിൽ ഒളിപ്പിച്ച് സ്കൂളിലെത്തിയ ഫെൽട്ടൺ, റിച്ചഡ് പൈക്ക് കംപ്യൂട്ടറിൽ നോക്കി ജോലി ചെയ്യുമ്പോൾ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ‘‘നീ എന്താണ് ചെയ്തതെന്ന് നിനക്കറിയാം’’ എന്ന് ഫെൽട്ടൺ ഉറക്കെ പറയുകയും തുടർന്ന് സ്കൂളിൽ നിന്ന് പോകുകയും ചെയ്തു.

പ്രോസിക്യൂട്ടർ ഐവാൻ റീസ് കോടതിയിൽ സമർപ്പിച്ച സിസിടിവി ദൃശ്യങ്ങളിൽ, ഫെൽട്ടൺ റിച്ചഡ് പൈക്കിന്റെ തലയുടെ പിൻഭാഗത്ത് റെഞ്ച് കൊണ്ട് അടിക്കുന്നത് വ്യക്തമായി കാണാം. പൈക്ക് നിലത്തേക്ക് വീണ ഉടൻ തന്നെ മറ്റ് അധ്യാപകർ ഇടപെട്ട് അദ്ദേഹത്തെ രക്ഷിച്ചു. എന്നാൽ ഇതിനു മുൻപ് ഫെൽട്ടൺ ഭാര്യയോടും സഹപ്രവർത്തകരോടും അസാധാരണമായ രീതിയിൽ പെരുമാറിയിരുന്നതായി അവരുടെ മൊഴികളിൽ നിന്ന് വ്യക്തമായി.

ഫെൽട്ടന്റെ അഭിഭാഷകനായ ജോൺ ഹിപ്കിൻ കെസി കോടതിയിൽ വാദിച്ചത്, അമ്മയുടെ മരണവും കാൻസർ ചികിത്സയും മൂലം ഫെൽട്ടൺ മാനസികമായി തളർന്നിരുന്നു. അതിന് പുറമെ അസൂയയും ആക്രമണത്തിന് കാരണമായിയെന്നാണ്. ഈ സംഭവം ഫെൽട്ടന്റെ വിവാഹബന്ധം, വീട്, തൊഴിൽ എന്നിവയെല്ലാം തകർത്തെന്നും കുട്ടികളുമായുള്ള ബന്ധം പോലും വഷളായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെൽട്ടന്റെ ഈ പ്രവൃത്തിയെ അവിശ്വസനീയമായ ആക്രമണം എന്നാണ് ജഡ്ജി പോൾ തോമസ് കെസി വിശേഷിപ്പിച്ചത്. ഉയർന്ന സ്ഥാനത്തിരിക്കുന്ന ഒരാളിൽ നിന്നുണ്ടായ ഈ സംഭവം ഗൗരവമായി കാണേണ്ടതാണ്. ഫെൽട്ടൺ തന്റെ കരിയറിൽ ഉടനീളം മാതൃകാപരമായ വ്യക്തിയായിരുന്നെങ്കിലും, ഈ അനിയന്ത്രിതമായ അസൂയയും കോപവും അദ്ദേഹത്തെ നശിപ്പിച്ചുവെന്നും ജഡ്ജി വ്യക്തമാക്കി. സ്വാൻസി ക്രൗൺ കോടതി ഫെൽട്ടണ് 2 വർഷവും 4 മാസവും തടവ് ശിക്ഷ വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *